ജോഫ്ര ആർച്ചർ എപി
Sports

IPL 2025- 4 ഓവര്‍, വഴങ്ങിയത് 76 റണ്‍സ്! 'ധാരാളി' ആര്‍ച്ചര്‍, നാണക്കേടിന്റെ റെക്കോര്‍ഡും

മോഹിത് ശര്‍മയുടെ പേരിലുണ്ടായിരുന്ന മോശം റെക്കോര്‍ഡ് സ്വന്തം പേരിലാക്കി ഇംഗ്ലണ്ട് പേസര്‍

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഐപിഎല്ലിന്റെ ചരിത്രത്തിലെ ധാരാളി ബൗളര്‍ എന്ന നാണംകെട്ട റെക്കോര്‍ഡ് ഇനി രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലണ്ട് താരം ജോഫ്ര ആര്‍ച്ചറുടെ പേരില്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ പോരാട്ടത്തില്‍ 4 ഓവറില്‍ വഴങ്ങിയത് 76 റണ്‍സ്!

നാല് വര്‍ഷത്തിനു ശേഷമാണ് ആര്‍ച്ചര്‍ രാജസ്ഥാന്‍ ജേഴ്‌സിയില്‍ തിരിച്ചെത്തിയത്. എന്നാല്‍ ആ തിരിച്ചെത്തല്‍ ദയനീയമായി. താരം ആദ്യ ഓവറില്‍ തന്നെ 23 റണ്‍സാണ് വഴങ്ങിയത്. 10 ഫോറും 2 സിക്‌സും താരം നാലോവറിനിടെ വഴങ്ങി. ഇക്കോണമി 19 റൺസ്.

ഗുജറാത്ത് ടൈറ്റന്‍സ് താരമായിരുന്ന മോഹിത് ശര്‍മയുടെ മോശം റെക്കോര്‍ഡാണ് ആര്‍ച്ചര്‍ക്കു മന്നില്‍ വഴി മാറിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കഴിഞ്ഞ സീസണില്‍ നടന്ന പോരാട്ടത്തില്‍ താരം നാലോവറില്‍ 73 റണ്‍സ് വഴങ്ങിയതായിരുന്നു ഇതുവരെ റെക്കോര്‍ഡ്.

ഇത്തവണ 12.50 കോടി മുടക്കിയാണ് ആര്‍ച്ചറെ രാജസ്ഥാന്‍ ടീമിലെത്തിച്ചത്. 2021ലാണ് താരം അവസാനമായി രാജസ്ഥാന്‍ ജേഴ്‌സിയില്‍ കളിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍