ഗോള്‍ നേടിയ സിര്‍ക്സിയെ അഭിനന്ദിക്കുന്ന മാര്‍ക്കസ് റാഷ്ഫോര്‍ഡ് എക്സ്
Sports

അരങ്ങേറ്റത്തില്‍ വിജയ ഗോള്‍ നേടി സിര്‍ക്‌സി; ജയത്തോടെ തുടങ്ങി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിലെ ഉദ്ഘാടന പോരില്‍ ഫുള്‍ഹാമിനെ ഓള്‍ഡ് ട്രഫോര്‍ഡില്‍ വീഴ്ത്തി യുനൈറ്റഡ്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: പ്രതാപ കാലത്തേക്ക് മടങ്ങാനുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ യാത്രയ്ക്ക് സീസണില്‍ ജയത്തുടക്കം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന പോരില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വന്തം തട്ടകമായ ഓള്‍ഡ് ട്രഫോര്‍ഡില്‍ വിജയത്തോടെ തുടങ്ങി. ഫുള്‍ഹാമിനെതിരെ മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് യുനൈറ്റഡ് ജയം പിടിച്ചത്.

അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോള്‍ നേടി ഡച്ച് താരം ജോഷ്വാ സിര്‍ക്‌സിയാണ് ടീമിനു ജയമൊരുക്കിയത്. പകരക്കാരനായി ഇറങ്ങിയ താരം 87ാം മിനിറ്റിലാണ് നിര്‍ണായക ഗോള്‍ വലയിലാക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആദ്യ പകുതിയും രണ്ടാം പകുതിയുടെ ഭൂരിഭാഗം സമയവും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആക്രമണങ്ങളെ ഫുള്‍ഹാം സമര്‍ഥമായി പ്രതിരോധിച്ചു. എന്നാല്‍ സൂപ്പര്‍ സബായി കളത്തിലെത്തിയ സിര്‍ക്‌സി 87ാം മിനിറ്റില്‍ ഗര്‍നാചോ നല്‍കിയ പാസിനെ മനോഹരമായി വലയിലാക്കി. ടീമിന് ജയമൊരുക്കുകയായിരുന്നു.

ഈ മാസം 24നാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ രണ്ടാം പോരാട്ടം. ബ്രൈറ്റനാണ് എതിരാളികള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'ഞാൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്'; വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

SCROLL FOR NEXT