Sports

ക്രിസ്റ്റ്യാനോയ്ക്ക്‌ ഗോള്‍ഡന്‍ ഫൂട്ട്, മെസിക്ക് തൊടാനായിട്ടില്ലാത്ത അവാര്‍ഡ് കൈക്കലാക്കി യുവന്റ്‌സ് താരം 

2020ലെ ഗോള്‍ഡന്‍ ഫൂട്ട് അവാര്‍ഡ് യുവന്റ്‌സ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ടൂറിന്‍: മെസി ഇതുവരെ സ്വന്തമാക്കിയിട്ടില്ലാത്ത നേട്ടങ്ങളിലൊന്ന് കൈക്കലാക്കി ക്രിസ്റ്റ്യാനോ. 2020ലെ ഗോള്‍ഡന്‍ ഫൂട്ട് അവാര്‍ഡ് യുവന്റ്‌സ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. 

2003ല്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം ഇറ്റാലിയന്‍ താരം റോബര്‍ട്ടോ ബാഗിയോയ്ക്കാണ് ആദ്യം ലഭിച്ചത്. 28 വയസ് പിന്നിട്ട കളിക്കാരെയാണ് ഈ പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. ലോക ഫുട്‌ബോളില്‍ നല്‍കി വരുന്ന സംഭാവനകള്‍ വിലയിരുത്തിയാണ് ജേതാവിനെ തെരഞ്ഞെടുക്കുക. മാധ്യമപ്രവര്‍ത്തകരുടെ പാനല്‍ ഓണ്‍ലൈന്‍ വോട്ടിലൂടെയാണ് ജേതാവിനെ കണ്ടെത്തുന്നത്. 

10 കളിക്കാരെയാണ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരുന്നത്. ലോകത്തിലെ പ്രമുഖ ഫുട്‌ബോള്‍ താരങ്ങളുടെ കാല്‍പാദം പതിഞ്ഞ ദി ചാമ്പ്യന്‍സ് പ്രൊമെനാഡെയില്‍ ഇനി ക്രിസ്റ്റ്യാനോയുടെ കാലടികളും പതിയും. മെസി, നെയ്മര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, സെര്‍ജിയോ അഗ്യുറോ, സെര്‍ജിയോ റാമോസ്, മുഹമ്മദ് സല, ജെറാഡ് പിക്വെ, അര്‍തുറോ വിദാല്‍ എന്നിവരെ പിന്തള്ളിയാണ് ക്രിസ്റ്റ്യാനോയുടെ നേട്ടം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

'തിരം​ഗ' സമര 'തരം​ഗം', പിണറായിക്ക് ഇഡി സമന്‍സ്, സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561

ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്‍