Karun Nair x
Sports

കരുണ്‍ നായരെ ഒഴിവാക്കും, പകരം മറ്റൊരു മലയാളി താരം? ഇന്ത്യന്‍ ടീം നാളെ

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ അറിയാം. ആഭ്യന്തര ക്രിക്കറ്റിലെ മികവിന്റെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലേക്ക് നീണ്ട ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ മലയാളി താരം കരുണ്‍ നായരുടെ സ്ഥാനത്തിനു ഇളക്കം തട്ടുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. താരത്തെ ടീമിലേക്ക് പരിഗണിച്ചേക്കില്ല. പകരം മറ്റൊരു മലയാളി താരമായ ദേവ്ദത്ത് പടിക്കലിനു അവസരം ലഭിച്ചേക്കുമെന്നാണ് സൂചനകള്‍.

ഇംഗ്ലീഷ് മണ്ണില്‍ 8 ഇന്നിങ്‌സുകള്‍ ബാറ്റ് ചെയ്ത കരുണിന് ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് നേടാന്‍ സാധിച്ചത്. ആകെ 205 റണ്‍സ് മാത്രമാണ് താരം സ്വന്തമാക്കിയത്. 25.6 ആണ് ആവറേജ്.

ദേവ്ദത്ത് പടിക്കല്‍ ഓസ്‌ട്രേലിയ എ ടീമിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ എ ടീമിനായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ടെസ്റ്റില്‍ താരം 150 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി മാറിയിരുന്നു. ഇതോടെയാണ് കരുണിനെ വെട്ടി ദേവ്ദത്തിനെ ഉള്‍പ്പെടുത്താനുള്ള സാധ്യത വര്‍ധിച്ചിരിക്കുന്നത്.

രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യന്‍ മണ്ണില്‍ വിന്‍ഡീസ് കളിക്കുന്നത്. ഒന്നാം ടെസ്റ്റ് ഓക്ടോബര്‍ 2 മുതല്‍ ആറ് വരെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് ഒക്ടോബര്‍ 10 മുതല്‍ 14 വരെ ന്യൂഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിലും നടക്കും. വിന്‍ഡീസ് ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

പരിക്കേറ്റ ഋഷഭ് പന്തിനു പകരം ധ്രുവ് ജുറേലായിരിക്കും ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍. നിലവില്‍ താരം ഓസ്‌ട്രേലിയ എ ടീമിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ എ ടീമിനെ നയിക്കുകയാണ്. രണ്ടാം ടെസ്റ്റില്‍ നിന്നു പിന്‍മാറി ഓസ്‌ട്രേലിയയില്‍ നിന്നു നാട്ടിലേക്ക് മടങ്ങിയ ശ്രേയസ് അയ്യര്‍ക്കു പകരമാണ് ധ്രുവ് ജുറേല്‍ ഇന്ത്യ എ ക്യാപ്റ്റനായത്.

ടെസ്റ്റ് ടീമിലേക്ക് വിളി പ്രതീക്ഷിക്കുന്ന മറ്റൊരു താരം ശ്രേയസ് അയ്യരായിരുന്നു. ഓസ്‌ട്രേലിയ എ ടീമിനെതിരായ പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ ടീമിനെ നയിച്ച ശ്രയസിനു ബാറ്റിങില്‍ തിളങ്ങാനയിരുന്നില്ല. രണ്ടാം പോരാട്ടത്തില്‍ താരം കളിക്കാതിരുന്നതോടെ ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങി വരവ് നീളാനും സാധ്യതകളുണ്ട്.

ഇംഗ്ലണ്ട് പര്യടനത്തില്‍ കളിക്കാന്‍ അവസരം കിട്ടിയ സായ് സുദര്‍ശനും കാര്യമായി തിളങ്ങാനായില്ലെങ്കിലും താരത്തെ നിലനിര്‍ത്താന്‍ സാധ്യതയുണ്ട്. ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയും സ്ഥാനം നിലനിര്‍ത്തിയേക്കും. തമിഴ്‌നാട് ബാറ്റര്‍ നാരായണ്‍ ജഗദീശനേയും ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യതയുണ്ട്.

ഇന്ത്യ സാധ്യതാ ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറേല്‍, രവിന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, നിതീഷ് റെഡ്ഡി, എന്‍ ജഗദീശന്‍.

After failing to prove his credentials on the tour of England, Karun Nair is likely to be axed from India's Test team.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കടകംപള്ളി സ്വർണപ്പാളികൾ മറിച്ചുവിറ്റു... ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല'; മലക്കം മറിഞ്ഞ് വിഡി സതീശൻ

'ഉമ്മന്‍ ചാണ്ടി എന്നെയാണ് ചതിച്ചത്, രണ്ട് മക്കളെയും വേര്‍പിരിച്ചു'; ഗണേഷ് കുമാര്‍

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയയായ നേപ്പാള്‍ സ്വദേശിനി മരിച്ചു

വാഹനാപകടത്തില്‍ ദമ്പതികളുടെ മരണം, അന്വേഷണത്തില്‍ വീഴ്ച; കിളിമാനൂരില്‍ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഡി സോര്‍സിയും ഡോണോവനും ലോകകപ്പ് കളിക്കില്ല; മില്ലറും സംശയത്തില്‍; പരിക്ക് പ്രോട്ടീസിന് 'തലവേദന'

SCROLL FOR NEXT