kca 
Sports

'കെസിഎ വിജിലൻസ് അന്വേഷണ പരിധിയിൽ വരും'; ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഹൈക്കോടതിയുടെ നേരത്തെയുള്ള വിധി

സമകാലിക മലയാളം ഡെസ്ക്

​തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ആക്ടിന് പരിധിയിൽ വരുമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. കെസിഎ എറണാകുളം ജില്ലാ സെക്രട്ടറി കാർത്തിക് വർമ്മ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.

​ജസ്റ്റിസ് ജെബി പർദ്ദിവാല, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹൈക്കോടതി ഉത്തരവിനെതിരെ കെസിഎ ഉന്നയിച്ച നിയമപരമായ വാദങ്ങൾ പ്രഥമദൃഷ്ട്യാ ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നടപടി.

ഇടക്കൊച്ചി, തൊടുപുഴ സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിജിലൻസ് അന്വേഷണം തുടരാമെന്നായിരുന്നു ഹൈക്കോടതിയുടെ നേരത്തെയുള്ള വിധി. എന്നാൽ, അസോസിയേഷന്റെ സ്വയംഭരണാധികാരത്തെയും നിയമപരമായ നിലനിൽപ്പിനെയും ബാധിക്കുന്നതാണ് ഈ ഉത്തരവെന്ന് ചൂണ്ടിക്കാട്ടി കെസിഎ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

കെസിഎയുടെ പ്രവർത്തനങ്ങൾ തികച്ചും സുതാര്യമാണെന്നും നിയമപരമായ ചട്ടക്കൂടിനുള്ളിലാണെന്നും അസോസിയേഷൻ കോടതിയിൽ വ്യക്തമാക്കി. ​സുപ്രീം കോടതിയിൽ കെസിഎയ്ക്ക് വേണ്ടി സീനിയർ അഭിഭാഷകൻ സിദ്ധാർത്ഥ് ദവെ, അഡ്വ. രജിത് കെസി, അഡ്വ. കെഎൻ അഭിലാഷ് എന്നിവർ ഹാജരായി.

kca vigilance investigation supreme court stays high court order

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസിന്റെ പാതയില്‍ സിപിഎമ്മും; സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ സര്‍വേ

30 മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ സ്വതന്ത്ര കര്‍ഷക അസോസിയേഷന്‍; പേരാവൂരില്‍ സണ്ണി ജോസഫിനെതിരെ അലക്‌സ് ഒഴുകയില്‍

'മൂന്ന് കുട്ടികളെങ്കിലും വേണം, വിവാഹം സമൂഹത്തിനോടുള്ള കടമ; പൗരന്മാര്‍ രാജ്യത്തിന്റെ കണ്ണും കാതുമായിരിക്കണം'

വിജയ്‌ക്ക് ആശ്വാസം ?, 'ജന നായകൻ' കാണാൻ ആർമി ഓഫിസർ; ചിത്രം ഫെബ്രുവരിയിൽ തന്നെ എത്തും

'മോളെ നീയൊരിക്കലും ഒറ്റയ്ക്കല്ല'; ഭാവനയെ കെട്ടിപ്പിടിച്ച് ആരാധിക; അവളോടൊപ്പം' എന്നതിന്റെ ഉത്തമ ഉദാഹരണം!

SCROLL FOR NEXT