Kerala Cricket League 
Sports

കെസിഎൽ മൂന്നാം സീസൺ കൗണ്ട്ഡൗൺ തുടങ്ങി; ആവേശത്തിന്റെ ക്രിക്കറ്റ് മാമാങ്കത്തിലേക്ക് കേരളം

ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ അഞ്ച് വരെയാണ് ഇത്തവണത്തെ മത്സരങ്ങൾ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വീണ്ടും കെസിഎൽ ക്രിക്കറ്റ് ആവേശത്തിലേക്ക് ഇറങ്ങാൻ കേരളം ഒരുങ്ങുന്നു. കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസൺ മത്സരക്രമം പ്രഖ്യാപിച്ചു. ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ അഞ്ച് വരെയാണ് ഇത്തവണത്തെ മത്സരങ്ങൾ നടക്കുക. കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും തൃശൂർ ടൈറ്റൻസും തമ്മിലാണ് ഉദ്ഘാടന മത്സരം. 17 ദിവസം നീളുന്ന ക്രിക്കറ്റ് മാമാങ്കത്തിൽ ആറ് ഫ്രാഞ്ചൈസികളാണ് കിരീടത്തിനായി പോരാടുന്നത്.

ഓഗസ്റ്റ് 20ന്, കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും തൃശൂർ ടൈറ്റൻസുമായുള്ള ഉദ്ഘാടന മത്സരം ഉച്ചയ്ക്ക് 2.30 ന് ആണ് ആരംഭിക്കുക. അന്നേദിവസം വൈകീട്ട് 7.30-ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ് കൊല്ലം സെയിലേഴ്സുമായി ഏറ്റുമുട്ടും. സെപ്റ്റംബർ 4ന് നടക്കുന്ന സെമി ഫൈനലുകളിൽ പോയിൻ്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാർ മൂന്നാം സ്ഥാനക്കാരെയും, ഒന്നാം സ്ഥാനക്കാർ നാലാം സ്ഥാനക്കാരെയും നേരിടും. ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗ്രാൻഡ് ഫിനാലെ സെപ്റ്റംബർ 5നാണ് അരങ്ങേറുക.

ചെറിയ കാലയളവ് കൊണ്ട് തന്നെ രാജ്യത്തെ മുൻനിര പ്രാദേശിക ടി20 ലീഗുകളിൽ ഒന്നായി മാറാൻ കെസിഎല്ലിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണുകളിൽ സ്റ്റാർ സ്പോർട്സിലൂടെ മാത്രം നാല് കോടിയലധികം പ്രേക്ഷകരാണ് മത്സരങ്ങൾ കണ്ടത്. ഫാൻകോഡിൽ 70 ലക്ഷത്തിലധികവും ഏഷ്യാനെറ്റ് പ്ലസിൽ 1.34 കോടിയിലേറെയും ആളുകൾ ലീഗ് തത്സമയം ആസ്വദിച്ചു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇത്രയും ജനപ്രീതി നേടിയെടുക്കാൻ കഴിഞ്ഞത് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ദീർഘവീക്ഷണത്തിനും മികച്ച സംഘാടനത്തിനും ലഭിച്ച അംഗീകാരം കൂടിയാണ്.

തമിഴ്നാട് പ്രീമിയർ ലീഗ്, കർണാടക മഹാരാജ ട്രോഫി തുടങ്ങിയ വമ്പൻ ലീഗുകളെപ്പോലും വ്യൂവർഷിപ്പിൽ പിന്നിലാക്കിയാണ് കെസിഎൽ ഈ നേട്ടം കൈവരിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിൻ്റെ മുന്നേറ്റത്തിന് അടിവരയിടുന്നതാണ് ഈ നേട്ടം. മുൻ സീസണുകളെ വെല്ലുന്ന ആവേശത്തോടെ മൂന്നാം പതിപ്പിന് കളമൊരുങ്ങുമ്പോൾ, ആകാംക്ഷയോടെ കാത്തിരിക്കുയാണ് ക്രിക്കറ്റ് ആരാധകർ.

Kerala Cricket League T20 Season 3 Countdown Begin

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പ്രവാസികള്‍ക്ക് തിരിച്ചടി; ദുബൈയില്‍ ഇനി ജീവിത ചെലവേറും, പുതിയ താമസ നിയമം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം