Kerala Blasters begin ISL preparations as Indian players join camp @KeralaBlasters
Sports

കഴിഞ്ഞിട്ടില്ല രാമാ, ഇനിയും വരും വിദേശ താരങ്ങൾ; അങ്കത്തിന് കേരളാ ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നു

വിദേശ താരങ്ങളായ കെവിൻ യോക്ക്, മർലോൺ റൂസ് ട്രൂജിലോ എന്നിവരെയും ഇന്ത്യൻ മിഡ്‌ഫീൽഡർ റൗളിൻ ബോർഗസിനെയും കഴിഞ്ഞ ദിവസങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിൽ എത്തിച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഐ എസ് എൽ മത്സരക്രമം പ്രഖ്യാപിച്ചതോടെ ക്ലബ്ബുകൾ പരിശീലനം ആരംഭിച്ചു കഴിഞ്ഞു. കേരളാ ബ്ലാസ്റ്റേഴ്സ് ടീമിലെ ഇന്ത്യൻ അംഗങ്ങൾ കൊച്ചിയിലെത്തി. കോച്ച് ഡേവിഡ് കറ്റാലയുടെ മേൽനോട്ടത്തിൽ ഇന്ന് മുതൽ പരിശീലനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. വിദേശ താരങ്ങൾ ഉടൻ ടീമിനൊപ്പം ചേരും. ബ്ലാസ്റ്റേഴ്‌സ് പുതിയ പ്രാക്ടീസ് ഗ്രൗണ്ടായ 'ദ് സാങ്ച്വറി'യിൽ വെച്ചാകും പരിശീലനം നടക്കുക.

അതെ സമയം, ഇനിയും ക്ലബ്ബിലേക്ക് വിദേശ താരങ്ങൾ എത്തുമെന്നാണ് റിപ്പോർട്ടുകൾ. നിരവധി വിദേശ താരങ്ങളുമായി ക്ലബ് നിലവിൽ ചർച്ച നടത്തുന്നുണ്ട്. അവരുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉടൻ ക്ലബ് പുറത്തുവിടും. വിദേശ താരങ്ങളായ കെവിൻ യോക്ക്, മർലോൺ റൂസ് ട്രൂജിലോ എന്നിവരെയും ഇന്ത്യൻ മിഡ്‌ഫീൽഡർ റൗളിൻ ബോർഗസിനെയും കഴിഞ്ഞ ദിവസങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിൽ എത്തിച്ചിരുന്നു.

ഫെബ്രുവരി 14ലെ ഉദ്ഘാടന മത്സരത്തില്‍ മോഹന്‍ ബഗാനുമായാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം. കൊല്‍ക്കത്തയില്‍ വൈകീട്ട് അഞ്ചിനാണ് മത്സരം. കേരളത്തിന്റെ ആദ്യ ഹോം മാച്ച് മുംബൈ സിറ്റി എഫ് സിക്കെതിരെ ഫെബ്രുവരി 22ന് കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ വെച്ചാണ്.

Sports news: Kerala Blasters begin ISL preparations as Indian players join camp.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഐക്യം പാളിയത് സംവരണ വിഷയത്തില്‍?; എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡിലെ 25 പേരും ഐക്യ നീക്കത്തെ എതിര്‍ത്തു, റിപ്പോര്‍ട്ട്

സ്റ്റേഷനു മുന്നില്‍ കാര്‍ നിര്‍ത്തി മദ്യപാനം; ആറ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഷിംജിതയ്ക്ക് ജാമ്യമില്ല, ഹര്‍ജി തള്ളി; റിമാൻഡിൽ തുടരും

'സതീശന് കുറച്ചു വെളിച്ചം വീണു, സുധാകരന് ഇപ്പോഴും നേരം വെളുത്തിട്ടില്ല; കുറ്റി പറിക്കാന്‍ നടന്നതിന്‍റെ കാരണം വിശദീകരിക്കണം'

ശബരിമലയിലെ ഷൂട്ടിങ്; സംവിധായകന്‍ അനുരാജ് മനോഹറിനെതിരെ കേസ്

SCROLL FOR NEXT