Kerala Blasters FC Sign Argentine Winger Francho Feuillassier to Boost Attack. Kerala Blasters FC/x
Sports

'ഫ്രാഞ്ചു' ഇനി കേരളാ ബ്ലാസ്റ്റേഴ്‌സിൽ; അർജന്റീന താരത്തെ ടീമിലെത്തിച്ചു

സ്പെയിനിലെ കരുത്തരായ റയൽ മാഡ്രിഡിന്റെ യൂത്ത് സിസ്റ്റത്തിലൂടെയാണ് ഫ്രാഞ്ചു വളർന്നുവന്നത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബ്ലാസ്റ്റേഴ്സിന്റെ ആക്രമണനിരയ്ക്ക് കൂടുതൽ കരുത്തുപകരാൻ മറ്റൊരു താരം കൂടി. അർജന്റീനിയൻ വിങ്ങർ ഫ്രാൻസിസ്കോ ഫ്യൂലാസിയർ അബാലോയെ ആണ് ബൽസ്റ്റേഴ്‌സ് ടീമിൽ എത്തിച്ചത്. 'ഫ്രാഞ്ചു' എന്നറിയപ്പെടുന്ന ഇരുപത്തിയേഴുകാരൻ വിവിധ യൂറോപ്യൻ ലീഗുകളിൽ കളിച്ച മികച്ച പരിചയസമ്പത്തുമായാണ് ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്.

സ്പെയിനിലെ കരുത്തരായ റയൽ മാഡ്രിഡിന്റെ യൂത്ത് സിസ്റ്റത്തിലൂടെയാണ് ഫ്രാഞ്ചു വളർന്നുവന്നത്. റയൽ മാഡ്രിഡ് കാസ്റ്റിയക്ക് വേണ്ടി കളിച്ച അദ്ദേഹം സ്പാനിഷ് സെഗുണ്ട ഡിവിഷൻ ബിയിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. തുടർന്ന് റായോ വല്ലക്കാനോ, എഫ്.സി ഫുവൻലാബ്രഡ, എസ്.ഡി ഐബർ, എഫ്.സി കാർട്ടജീന എന്നീ ക്ലബ്ബുകൾക്കായി സ്പാനിഷ് ലീഗിലെ വിവിധ ഡിവിഷനുകളിൽ അദ്ദേഹം കളിച്ചിട്ടുണ്ട്.

സൈപ്രസിലെ കാർമിയോട്ടിസ്സ എഫ്‌ സിയിലായിരുന്നു താരം അവസാനമായി കളിച്ചത്. വിങ്ങർ പൊസിഷനിൽ കളിക്കുന്ന ഫ്രാഞ്ചുവിന് രണ്ട് വിങ്ങുകളിലും ഒരുപോലെ തിളങ്ങാൻ കഴിവുണ്ട്. പന്തിനുമേലുള്ള മികച്ച നിയന്ത്രണവും വേഗത്തിലുള്ള മുന്നേറ്റങ്ങളും ടീമിന്റെ ആക്രമണനിരയ്ക്ക് കൂടുതൽ കരുത്ത് പകരുമെന്നാണ് ക്ലബ്ബിന്റെ വിലയിരുത്തൽ.

Kerala Blasters FC Sign Argentine Winger Francho Feuillassier to Boost Attack.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജി സുധാകരന്‍ വീഴില്ല; അബ്ദുറഹിമാനും ഗണേഷ് കുമാറും കടന്നുകൂടുമോയെന്ന് സംശയം; സിറ്റിങ് സീറ്റുകള്‍ കൈവിട്ടേക്കും; തുടര്‍ഭരണ പ്രതീക്ഷയില്‍ സിപിഎം

'വെളുപ്പിന് രണ്ട് മണിയാകുമ്പോൾ അവൾ ഹൈപ്പറാകും, ഭയങ്കര ഹ്യൂമർ സെൻസാണ്'; കീർത്തിയെക്കുറിച്ച് സാമന്ത

മൂൺ ടു മാർസ്: മനുഷ്യനെ ചൊവ്വയിലെത്തിക്കുമോ അമിത് ക്ഷത്രിയ? എന്താണ് ആർട്ടെമിസിന്റെ ഇന്ത്യൻ കണക്ഷൻ?

ഹൈദരാബാദിനെതിരെ പഞ്ചാബ് ഇറങ്ങിയത് കറുത്ത ബാൻഡ് ധരിച്ച്, കാരണമെന്ത് ?

'പുറം പൊള്ളി ഡ്രസ് ഇടാന്‍ പോലും വയ്യാതായി, എന്നിട്ടും അഭിനയിച്ചു'; ദുരനുഭവം വെളിപ്പെടുത്തി ശില്‍പ ഷെട്ടി

SCROLL FOR NEXT