ഫോട്ടോ: ട്വിറ്റർ 
Sports

അന്നും നോർത്ത്ഈസ്റ്റ്, ഇന്നോ? വിജയ വഴിയിൽ തിരിച്ചെത്താൻ ബ്ലാസ്റ്റേഴ്സ്

നേരത്തെ മൂന്ന് മത്സരങ്ങൾ തുടരെ തോറ്റ് വീണ്ടും വിജയ വഴിയിൽ തിരിച്ചെത്തിയത് നോർത്ത്ഈസ്റ്റിനെ അവരുടെ തട്ടകത്തിൽ വീഴ്ത്തിയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എട്ട് മത്സരങ്ങളിൽ അപരാജിതരായി മുന്നേറുന്നതിനിടെ തുടരെ രണ്ട് പരാജയം. കേരള ബ്ലാസ്റ്റേഴ്സിന് വഴി സു​ഗമമാ​കാൻ ഇന്ന് ജയിച്ചേ തീരു. വൈകീട്ട് 7.30 കൊച്ചിയിൽ നോർത്ത്ഈസ്റ്റ് യുനൈറ്റഡിനെയാണ് കൊമ്പൻമാർ നേരിടുന്നത്. 

നേരത്തെ മൂന്ന് മത്സരങ്ങൾ തുടരെ തോറ്റ് വീണ്ടും വിജയ വഴിയിൽ തിരിച്ചെത്തിയത് നോർത്ത്ഈസ്റ്റിനെ അവരുടെ തട്ടകത്തിൽ വീഴ്ത്തിയായിരുന്നു. അതേ മികവ് ഇന്ന് ആവർത്തിക്കാനാണ് ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്. 

കഴിഞ്ഞ മത്സരങ്ങളിൽ മുംബൈയോടും ഗോവയോടും തകർന്ന ബ്ലാസ്റ്റേഴ്സിന് ഒരിക്കൽക്കൂടി വിജയ വഴിയിലേക്കു മടങ്ങിയെത്താൻ നോർത്ത്ഈസ്റ്റിനെ കൈയിൽ കിട്ടിയിരിക്കുകയാണ്. അതിജീവിക്കുമോ എന്നാണ് അറിയാനുള്ളത്. പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് അഞ്ചാമതും നോർത്ത്ഈസ്റ്റ് അവസാന സ്ഥാനത്തുമാണ്. 

ഇനി വരുന്ന ആറ് മത്സരങ്ങൾ പ്ലേയോഫ് ഉറപ്പിക്കാനുള്ള അവസരമാണ്. ഇന്ന് വിജയം അതുകൊണ്ടു തന്നെ അനിവാര്യമാണ്. രണ്ട് പരാജയങ്ങളുടെ ക്ഷീണം തീർത്ത് ബ്ലാസ്റ്റേഴ്സ് തിരിച്ചെത്തുന്നത് കാത്ത് ആരാധകർ നിൽക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒളരിക്ക് പിന്നാലെ വാടാനപ്പള്ളിയിലും കിറ്റ് വിവാദം; സൂപ്പര്‍മാർക്കറ്റ് ഉടമ കസ്റ്റഡിയില്‍, ഗോഡൗണിന്റെ മുകളിലെ മുറിയില്‍ ദേവന്‍

ദുരന്തബാധിതരെ സഹായിക്കാന്‍ കോണ്‍ഗ്രസിന് ധാര്‍മിക ഉത്തരവാദിത്വമില്ല, സര്‍ക്കാര്‍ ജനങ്ങളുടെ പണം ശേഖരിച്ച് പാഴാക്കുന്നു: കല്‍പ്പറ്റ നാരായണന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 49 lottery result

വേദനയില്ലാതെ വാക്സ് ചെയ്യാൻ ഇതാ ചില വഴികൾ

വീട്ടിലെ ഫാൻ വല്ലപ്പോഴെങ്കിലും വൃത്തിയാക്കാറുണ്ടോ? പൊടി നിറയുന്നതു വരെ കാത്തിരിക്കേണ്ട, ഈ ട്രിക്ക് ഒന്ന് പരീക്ഷിക്കാം

SCROLL FOR NEXT