Kerala State School Sports 
Sports

സംസ്ഥാന സ്‌കൂള്‍ കായിക മേള; കിരീടം ഉറപ്പിച്ച് തിരുവനന്തപുരം

ജില്ലകളിൽ മുന്നിൽ മലപ്പുറം, സ്കൂളുകളിൽ ഐഡിയൽ കടകശ്ശേരി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കോഴിക്കോട്‌: 68 മത്‌ സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ കിരീടം ഉറപ്പിച്ച് തിരുവനന്തപുരം ജില്ല. 2009.3 പോയിന്റുമായാണ് നിലവിൽ കുതിപ്പ് തുടരുന്ന തിരുവനന്തപുരം കിരീടം ഉറപ്പിച്ചത്. അത്‍ലറ്റിക്സിൽ മലപ്പുറം ഹാട്രിക്ക് കിരീടം ഏതാണ്ടുറപ്പാക്കിയിട്ടുണ്ട്. 168.3 പോയിന്റാണ് നിലവിൽ മലപ്പുറത്തിനുള്ളത്. സ്കൂളുകളിൽ മികച്ച പ്രകടനവുമായി ഐഡിയൽ കടകശ്ശേരി തന്നെ ഇത്തവണയും ഒന്നാം സ്ഥാനത്തു വരുമെന്നും ഉറപ്പായിട്ടുണ്ട്.

ഓവറോൾ പോരിൽ 959.3 പോയിന്റുമായി തൃശൂർ രണ്ടാമതും 899.3 പോയിന്റുമായി മലപ്പുറം മൂന്നാമതും നിലവിൽ നിൽക്കുന്നു. കണ്ണൂരും കോഴിക്കോടും നാലും അഞ്ചും സ്ഥാനങ്ങളിൽ. രണ്ട് മുതൽ അഞ്ച് വരെയുള്ള സ്ഥാനങ്ങൾ മാത്രമായിരിക്കും ഒരുപക്ഷേ മാറ്റം വരിക. ഇന്ന് വൈകീട്ടോടെ പോരാട്ടങ്ങൾ അവസാനിക്കും.

അത്‌ലറ്റിക്‌സില്‍ മികച്ച ജില്ലയായി 168.3 പോയിന്റോടെ മലപ്പുറമാണ് നിലവില്‍ മുന്നില്‍. 128.5 പോയിന്റുമായി പാലക്കാട് രണ്ടാമതുണ്ട്. 88 പോയിന്റോടെ തിരുവനന്തപുരവും 76 പോയിന്റുമായി ആലപ്പുഴയും തൊട്ടുപിന്നാലെ തന്നെ കുതിക്കുന്നു. 62 പോയിന്റുമായി ആതിഥേയരായ കോഴിക്കോട് ജില്ലയും മികവ് പുലർത്തി.

സ്‌കൂളില്‍ 71.3 പോയിന്റോടെ മലപ്പുറം കടകശേരി ഐഡിയല്‍ ഇഎച്ച്എസ്എസ് ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍, വിഎംഎച്ച്എസ്എസ് വടവന്നൂരും കെഎച്ച്എംഎച്ച്എസ് അലത്തിയൂരും 34, 30 പോയിന്റുകളോടെ അടുത്ത സ്ഥാനങ്ങളില്‍ കനത്ത മത്സരമുയര്‍ത്തുന്നു.

കായിക മേളയുടെ ആദ്യ അഞ്ച് ദിനങ്ങളിൽ അഞ്ച് മീറ്റ് റെക്കോർഡുകളാണ് പിറന്നത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ റെക്കോർഡുകളുടെ എണ്ണത്തിൽ കുറവുണ്ട്.

400 മീറ്റർ ജൂനിയർ വിഭാഗം ഹർഡിൽസിൽ ജിവി രാജ സ്പോർട്സ് സ്കൂളിലെ ശ്രീഹരി കാരിക്കനാണ് ഇന്നലെ അഞ്ചാം റെക്കോർഡ് കുറിച്ചത്. 2025ൽ നേടിയ സ്വന്തം റെക്കോർഡ് 52.44 സെക്കൻഡിൽ മറികടന്നാണ് താരം പുതിയ റെക്കോർഡ് സ്ഥാപിച്ചത്. ജൂനിയർ 400 മീറ്റർ ഓട്ടത്തിലും ശ്രീഹരി കാരിക്കൻ 47.84 സെക്കൻഡിൽ റെക്കോർഡ് സ്ഥാപിച്ചു. 2017ൽ അഭിഷേക് മാത്യു കുറിച്ച 48.88 സെക്കൻഡിന്റെ റെക്കോർഡാണ് തിരുത്തിയത്.

സീനിയർ ഗേൾസ് 100 മീറ്റർ ഹർഡിൽസിൽ ആലപ്പുഴ ജില്ലയിലെ അനാമിക അജേഷ് 13.69 സെക്കൻഡിൽ ഫിനിഷ് ചെയ്ത് പുതിയ റെക്കോർഡ് സ്ഥാപിച്ചു. 2018ൽ അപർണ റോയ് സ്ഥാപിച്ച 13.85 സെക്കൻഡിന്റെ മീറ്റ് റെക്കോർഡാണ് മറികടന്നത്. ജൂനിയർ ബോയ്സ് ലോങ്ജംപിൽ കോട്ടയം ജില്ലയിലെ വിഷ്ണു യാദവ് 7.31 മീറ്റർ ചാടി റെക്കോർഡ് സ്വന്തമാക്കി. 2017-ൽ കെഎം ശ്രീകാന്ത് കുറിച്ച 7.05 മീറ്റർ മീറ്റ് റെക്കോർഡ് ആണ് മറികടന്നത്. സീനിയർ ബോയ്സ് 100 മീറ്ററിൽ ആലപ്പുഴ ജില്ലയിലെ അതുൽ ടി‌എം 10.63 സെക്കൻഡിൽ ഓടിയെത്തി പുതിയ റെക്കോർഡിട്ടു. 2011ൽ ജിജിൻ വിജയൻ സ്ഥാപിച്ച 10.70 സെക്കൻഡാണ് മറികടന്നത്.

Thiruvananthapuram district is poised to secure the title at the 68th Kerala State School Sports 2026-2027

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45 ചോദ്യങ്ങള്‍ ഓണ്‍ലൈന്‍ സ്റ്റഡി മെറ്റീരിയലില്‍ നിന്ന് അതേപടി പകര്‍ത്തി; പിഎസ് സിയെ വെട്ടിലാക്കി ക്രൈംബ്രാഞ്ച് കണ്ടെത്തല്‍

എന്‍ഐടി ഹോസ്റ്റലുകളിലെ വിവിധ തസ്തികകളില്‍ ഒഴിവുകള്‍; അപേക്ഷിക്കാം

കിലോയ്ക്ക് 300 രൂപ കടന്നു; റെക്കോര്‍ഡിട്ട് റബര്‍ വില, കര്‍ഷകര്‍ 'ഹാപ്പി'

ചങ്ങനാശേരിയില്‍ അച്ഛനും അമ്മയും മകനും മരിച്ച നിലയില്‍

ബാത്ത് റൂമില്‍ തെന്നി വീണു, വീട്ടുകാരറിയുന്നത് രാവിലെ മാത്രം; ഹിറ്റ് സംവിധായകന്‍ സഞ്ജയ് ഗുപ്ത അന്തരിച്ചു