കോഹ്‌ലി 
Sports

പുറത്തായതിന് പിന്നാലെ കോഹ്‌ലിയുടെ എക്‌സ്പ്രഷന്‍ വൈറല്‍; ഔട്ടായതിന് കാരണം ബട്‌ലറെന്ന് ആരാധകര്‍,വിഡിയോ

ആദില്‍ റഷീദ് എറിഞ്ഞ 20ാം ഓവറിലെ മൂന്നാം പന്തിലാണ് വിരാട് കോഹ് ലി പുറത്താകുന്നത്

സമകാലിക മലയാളം ഡെസ്ക്

കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ പുറത്തായതിന് പിന്നാലെ വിരാട് കോഹ്‌ലിയുടെ പ്രതികരണം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. മത്സരത്തില്‍ വണ്‍ഡൗണായി ബാറ്റിങ്ങിനെത്തിയ വിരാട് കോഹ്‌ലി എട്ടു പന്തില്‍ ഒരു ഫോര്‍ സഹിതം അഞ്ച് റണ്‍സെടുത്താണ് പുറത്തായത്.

ആദില്‍ റഷീദ് എറിഞ്ഞ 20ാം ഓവറിലെ മൂന്നാം പന്തിലാണ് കോഹ് ലി പുറത്താകുന്നത്. ആദ്യം അംപയര്‍ അപ്പീല്‍ നിരസിച്ചെങ്കിലും ഫിലിപ് സോള്‍ട്ട് ഉടന്‍തന്നെ ഡിആര്‍എസ് എടുക്കാന്‍ ബട്‌ലറിനോട് അഭ്യര്‍ഥിച്ചു. ജോസ് ബട്‌ലര്‍ റിവ്യൂ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തേഡ് അംപയര്‍ റീപ്ലേ പരിശോധിച്ചപ്പോഴാണ് കോഹ് ലി പുറത്താണെന്ന് വ്യക്തമായത്.

കോഹ് ലിയുടെ ബാറ്റിന്റെ എഡ്ജില്‍ തട്ടിയാണ് പന്ത് വിക്കറ്റ് കീപ്പറിന്റെ കൈകളിലെത്തുന്നത് റീപ്ലേയില്‍ വ്യക്തമായിരുന്നു. ഇതോടെയാണ് അവിശ്വസനീയമെന്ന തരത്തില്‍ കോഹ് ലിയുടെ മുഖഭാവം വന്നത്. കോഹ് ലിയുടെ മുഖഭാവം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.

എന്നാല്‍ കോഹ് ലി പുറത്തായതിനു പിന്നാലെ ഇംഗ്ലിഷ് നായകന്‍ ജോസ് ബട്‌ലറിനെതിരെ രൂക്ഷ വിമര്‍ശനവുമായി താരത്തിന്റെ ആരാധകര്‍ രംഗത്തെത്തി. കോഹ് ലിയുടെ വിക്കറ്റ് നഷ്ടമാകുന്നതിനു തൊട്ടുമുന്‍പുള്ള പന്തില്‍, ജോസ് ബട്‌ലര്‍ ഫീല്‍ഡ് ചെയ്ത ശേഷം തിരിച്ചെറിഞ്ഞ പന്ത് കോലിയുടെ ദേഹത്തു കൊണ്ടിരുന്നു. വേദനകൊണ്ടു പുളഞ്ഞ കോഹ് ലിയോട് ബട്‌ലര്‍ ക്ഷമാപണം നടത്തിയിരുന്നു. പിന്നീട് കോഹ് ലി പുറത്തായതിനു പിന്നാലെ ആരാധകര്‍ ബട്‌ലറിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പ്രതിഷേധ കമന്റുകളുമായും രംഗത്തെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

SCROLL FOR NEXT