Abhishek Sharma, Sanju Samson x
Sports

3, 5, 8... അഭിഷേകിന് പ്രശ്നമില്ല; പക്ഷേ സഞ്ജു 'ഫോമിൽ' കളിക്കണം!

ഇന്ത്യൻ ഓപ്പണറെ സെലക്ടർമാർ സംരക്ഷിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ഹരാ​രെ: തുടരെ മോശം ഫോമിൽ ബാറ്റ് വീശുന്ന അഭിഷേക് ശർമയെ സെലക്ടർമാർ സംരക്ഷിക്കുന്നതായി ആക്ഷേപിച്ച് ആരാധകർ. ആരാധകർ ഈ ആരോപണം ഉന്നയിക്കുന്നതിനിടെ മുൻ സെലക്ടറും നായകനുമായ കൃഷ്ണമാചാരി ശ്രീകാന്തും സമാന അഭിപ്രായവുമായി രം​ഗത്തെത്തി. സഞ്ജു സാംസണെ ഫോമിന്റെ പേരിൽ നിരന്തരം പുറത്താക്കുന്ന സെലക്ടർമാർ അഭിഷേകിനു അമിത പ്രധാന്യം നൽകുകയാണെന്നു ശ്രീകാന്തും ആരാധകരും ആക്ഷേപിക്കുന്നു. തുടര്‍ച്ചയായി മൂന്നാം ടി20 മത്സരത്തിലും രണ്ടക്കം പോലും കടക്കാനാകാതെ ഇന്ത്യന്‍ ഓപ്പണര്‍ പുറത്തായതോടെയാണ് താരത്തിന്റെ ടീമിലെ സ്ഥാനം ചോ​ദ്യം ചെയ്യപ്പെടുന്നത്. സമാന അഭിപ്രായം തന്നെ മുൻ ഇന്ത്യൻ താരം സഞ്ജയ് മ‍ഞ്ജരേക്കറും പങ്കിട്ടിരുന്നു.

ലോകകപ്പിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണെ യുകെയിൽ നടന്ന മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടതിന്റെ പേരിൽ തഴയുകയും എന്നാൽ നിരന്തരം പരാജയപ്പെടുന്ന അഭിഷേകിനെ മാറ്റാതെ നിർത്തുന്നതും ശ്രീകാന്ത് ചോദ്യം ചെയ്യുന്നു. ലോകകപ്പിനു ശേഷം ചില ഇന്നിങ്സുകൾ മികച്ച രീതിയിൽ കളിച്ചിട്ടുണ്ടെന്നതു മാറ്റി നിർത്തിയാൽ അഭിഷേക് പൂർണ പരാജയമാണ്. ലോകകപ്പിലെ മൂല്യമുള്ള താരമായി തിരഞ്ഞെടുക്കപ്പെട്ട സ‍ഞ്ജുവിന് അവസരങ്ങൾ കിട്ടാതെ പോകുന്നതും അഭിഷേകിനു ഇങ്ങനെ സംരക്ഷണം കിട്ടുന്നതും എന്തുകൊണ്ടാണെന്നു അദ്ദേഹം ചോദിച്ചു.

മോശം ഫോമിലുള്ള താരത്തെ സെലക്ടര്‍മാര്‍ സംരക്ഷിക്കുന്നുവെന്നാണ് ഒരുവിഭാഗം ആരാധകരുടേയും പക്ഷം. സിംബാബ്‍വെക്കെതിരായ രണ്ടാം ടി20യിൽ താരം ബാറ്റിങിൽ പരാജയപ്പെട്ടിരുന്നു. 3, 5, 8 എന്നിങ്ങനെയാണ് അഭിഷേകിന്റെ അവസാന മൂന്ന് മത്സരങ്ങളിലെ റണ്‍സ്. അവസാനം കളിച്ച 5 ഇന്നിങ്സിൽ ഒന്നിൽ പോലും താരം 20 കൂടുതൽ റൺസും എടുത്തിട്ടില്ല. ഒടുവില്‍ കളിച്ച 9 ടി20കളില്‍ നിന്നു താരം സ്വന്തമാക്കിയത് വെറും 189 റൺസ് മാത്രം. അയര്‍ലൻഡിനും ഇംഗ്ലണ്ടിനും എതിരായ പരമ്പരയിലും കാര്യമായൊന്നും ചെയ്യാനായില്ല. ടി20 ലോകകപ്പിലും മോശം ഫോമിലായിരുന്നു അഭിഷേക്. 8 മത്സരങ്ങളില്‍ നിന്നു ആകെ നേടിയത് 141 റണ്‍സ്. തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും താരത്തെ ടീമില്‍ നിലര്‍ത്തുന്നത് ടി20 റാങ്കിങ്ങിലെ രണ്ടാം സ്ഥാനത്തിന്റെ പേരിലാണ്.

എന്നാല്‍ അഭിഷേക് ശര്‍മയെ സംരക്ഷിക്കുന്നവർ സഞ്ജുവിനോടു കാണിക്കുന്ന അനീതിയാണ് ഈ സമയത്ത് ആരാധകർ ചർച്ചയിലേക്ക് കൊണ്ടു വരുന്നത്. ടി20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് സഞ്ജു. അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നു മാത്രം താരം നേടിയത് 321 റണ്‍സാണ്. പിന്നീട് നല്‍കിയ നാല് മത്സരങ്ങളില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ സഞ്ജുവിനെ പുറത്തിരുത്തുമ്പോഴാണ് അഭിഷേകിന് പ്രത്യേക പരിഗണന ലഭിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ പരാജയപ്പെടാന്‍ ലൈസന്‍സ് ഇല്ലാത്ത താരം സഞ്ജു സാംസണ്‍ മാത്രമെന്ന നിലയിലാണ് കാര്യങ്ങളെന്നും ആരാധകർ.

രണ്ടാം പോരിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി അഭിഷേകിന് ഓപ്പണറെന്ന നിലയിൽ തിളങ്ങാനായില്ല. താരം 8 റൺസുമായി മടങ്ങി. ബ്ലസിങ് മുസരബാനിയാണ് അഭിഷേകിനെ മടക്കിയത്. പാർട്ട് ടൗം ബൗളറായ അഭിഷേക് 3 വിക്കറ്റുകൾ വീഴ്ത്തി നിർണായകമായത് 220 എന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിംബാബ്‍വെയെ പൂർണമായും പ്രതിരോധത്തിലാക്കി. മത്സരത്തിൽ ഇന്ത്യ 129 റൺസിനു സിംബാബ്‍വെയെ പുറത്താക്കി 90 റൺസിന്റെ കൂറ്റൻ ജയം സ്വന്തമാക്കി.

Ex-national selector questions Indian cricket management's treatment of Sanju Samson, asking why wasn't he given a long rope like Abhishek Sharma

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് തലകീഴായി മറിഞ്ഞു; ഒരു മരണം, മൂന്നു പേരുടെ നില ഗുരുതരം (വീഡിയോ )

ഒരു സ്ലോട്ടില്‍ ആറുപേര്‍ക്ക് വരെ, മണിക്കൂറില്‍ 300 പേര്‍ വീതം; ഗുരുവായൂര്‍ വിര്‍ച്വല്‍ ക്യൂ ബുക്കിങ് ഇങ്ങനെ

വിമുക്തഭടന്മാരുടെ ആശ്രിതർക്ക് എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിന് അപേക്ഷിക്കാം

ഡല്‍ഹിയിലെത്തിയത് പണം വാങ്ങി, എന്‍ഐഎ അന്വേഷണത്തിന് ഹര്‍ജിയെന്ന് വാര്‍ത്ത; അടുത്ത മാസം 20 കഴിഞ്ഞ് വരൂവെന്ന് കമന്റില്‍ രഞ്ജിനി

'അംപയറേ ശരിക്കും ഞാൻ നോട്ടൗട്ട് ആണോ? ഒന്ന് നോക്കാമോ!'