ഫോട്ടോ: ട്വിറ്റർ 
Sports

ക്രുനാല്‍ പാണ്ഡ്യക്ക് കോവിഡ്, ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20 മാറ്റിവെച്ചു

ഇന്ന് നടക്കാനിരുന്ന ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20 മാറ്റിവെച്ചു. ഇന്ത്യന്‍ ക്യാംപില്‍ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഇത്

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ഇന്ന് നടക്കാനിരുന്ന ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20 മാറ്റിവെച്ചു. ഇന്ത്യന്‍ ക്യാംപില്‍ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഇത്. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

രണ്ടാം ടി20 മത്സരം ബുധനാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മറ്റ് ടീം അംഗങ്ങളുടേയും സ്റ്റാഫിന്റേയും കോവിഡ് ഫലം നെഗറ്റീവ് ആയാല്‍ മാത്രമാവും നാളെ രണ്ടാം ടി20 നടത്താനാവുക. 

ആദ്യ ടി20യില്‍ ക്രുനാല്‍ പാണ്ഡ്യ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നു. ക്രൂനാലിന് കോവിഡ് പോസിറ്റീവായതോടെ രണ്ട് ടീമും ഐസൊലേഷനിലാണ്. ഇതോടെ സൂര്യകുമാര്‍ യാദവും, പൃഥ്വി ഷായും ഇംഗ്ലണ്ടിലേക്ക് പറക്കുന്നതില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉടലെടുക്കുമോ എന്ന ചോദ്യവും ഉയരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

ഉപയോക്താക്കള്‍ കാത്തിരുന്ന മാറ്റം, 'വോയ്സ് ക്യാന്‍സലേഷന്‍' ഫീച്ചറുമായി വാട്‌സ്ആപ്പ്

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

SCROLL FOR NEXT