Kuldeep Yadav X
Sports

കുല്‍ദീപിന് 4 വിക്കറ്റ്; കാര്യവട്ടത്ത് കളി ജയിക്കാൻ '296 റൺസ്'

ഏകദിനത്തിലെ കന്നി സെഞ്ച്വറി തൂക്കി വിന്‍ഡീസ് ഓപ്പണര്‍ ജസ്റ്റിന്‍ ഗ്രീവ്‌സ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

തിരുവനന്തപുരം: ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തില്‍ പൊരുതാവുന്ന സ്‌കോര്‍ ഉയര്‍ത്തി വെസ്റ്റ് ഇന്‍ഡീസ്. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സടിച്ചു. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ബാറ്റിങ് തുടങ്ങിയ വീന്‍ഡീസിനായി ഏകദിനത്തിലെ കന്നി സെഞ്ച്വറി സ്വന്തമാക്കി ഓപ്പണര്‍ ജസ്റ്റിന്‍ ഗ്രീവ്‌സ് ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തി. താരം 104 പന്തില്‍ 12 ഫോറുകള്‍ സഹിതം 100 റണ്‍സിലെത്തി. പിന്നാലെ താരം 101 റണ്‍സുമായി പുറത്താകുകയും ചെയ്തു.

ഇന്ത്യക്കായി കുല്‍ദീപ് യാദവാണ് ബൗളിങില്‍ തിളങ്ങിയത്. താരം 10 ഓവറില്‍ 40 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി. 36ാം ഓവറില്‍ ഒരു റണ്‍സും വിട്ടുകൊടുക്കാതെ കുല്‍ദീപ് തുടരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി കുല്‍ദീപ് മിന്നും ബൗളിങ് പുറത്തെടുത്ത് വിന്‍ഡീസിനെ ഒരുവേള ഞെട്ടിച്ചു. പ്രസിദ്ധ് കൃഷ്ണ 2 വിക്കറ്റെടുത്തു. നിതീഷ് കുമാര്‍ റെഡ്ഡിക്ക് ഒരു വിക്കറ്റ്.

വിന്‍ഡീസിനായി ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ഗ്രീവ്‌സിനൊപ്പം ഓപ്പണിങ് എത്തിയ ജോണ്‍ കാംപെല്‍ അര്‍ധ സെഞ്ച്വറിയടിച്ച് മടങ്ങി. താരം 60 പന്തില്‍ 3 സിക്‌സും 6 ഫോറും സഹിതം 62 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 135 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. കുല്‍ദീപ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. ഗ്രീവ്‌സിനേയും കുല്‍ദീപ് തന്നെയാണ് മടക്കിയത്.

പിന്നീട് ക്രീസിലെത്തിയവരില്‍ കെസി കാര്‍ട്ടി (13), ക്യാപ്റ്റന്‍ ഷായ് ഹോപ് (12) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ജെവല്‍ ആന്‍ഡ്ര്യു ഗോള്‍ഡന്‍ ഡക്കായും പുറത്തായി.

ആറാം വിക്കറ്റില്‍ അമിര്‍ ജാംഗു- റോസ്റ്റന്‍ ചേസ് സഖ്യമാണ് പിന്നീട് ക്രീസില്‍ നിന്ന വിന്‍ഡീസ് താരങ്ങള്‍. ചേസ് 24 റണ്‍സുമായി പുറത്തായി. എന്നാല്‍ മറ്റൊരറ്റത്ത് ജാംഗു ഉറച്ചു നിന്നു. താരം രണ്ടാം ഏകദിന അര്‍ധ സെഞ്ച്വറിയടിച്ച് വെസ്റ്റ് ഇന്‍ഡീസിനു മികച്ച സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു. താരം 43 പന്തില്‍ 7 ഫോറും ഒരു സിക്‌സും സഹിതം 58 റണ്‍സടിച്ച് പുറത്താകാതെ നിന്നു.

Kuldeep Yadav has been the difference-maker for India, claiming four wickets and breaking the crucial stand of Justin Greaves after his maiden ODI hundred. The spinner has given India a real opening after a tough start

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും 'വെള്ളി' അണിഞ്ഞ് മലയാളി താരം ആന്‍സി സോജന്‍!

ഉയർന്ന മൈലേജ്, കരുത്തുറ്റ എന്‍ജിന്‍, റെനോ ഡസ്റ്റര്‍ ഹൈബ്രിഡ് ലോഞ്ച് ഒക്ടോബര്‍ 17ന്; പ്രാരംഭ വില 19 ലക്ഷം

അത്താഴം വൈകുന്നേരം അ‍ഞ്ച് മണിക്കപ്പുറം പോകരുത്, ​മുന്നറിയിപ്പുമായി ​ഗവേഷകർ

കണ്ടാൽ പെൺകുട്ടിയാണെന്ന് തോന്നുന്നില്ലെന്ന് ആക്ഷേപം: പ്രിയദർശിനി ബസിൽ വിദ്യാർഥിനിക്ക് സീറോ ടിക്കറ്റ് നിഷേധിച്ചു; സസ്പെൻഷൻ

അമൃതാനന്ദമയി ദേവിയുടെ ലേഖന സമാഹാരം 'അമ്മ സ്പീക്‌സ്' പ്രകാശനം ചെയ്തു