സഹ താരങ്ങൾക്കൊപ്പം ​ഗോൾ നേട്ടമാഘോഷിക്കുന്ന ലമീൻ യമാൽ (La Liga) x
Sports

വലയില്‍ പന്തിട്ട് റഫീഞ്ഞ, ടോറസ്, യമാല്‍; ബാഴ്‌സലോണ തുടങ്ങി

സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്ക് വിജയത്തുടക്കം

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയിലെ പുതിയ സീസണിന് വിജയത്തോടെ തുടക്കമിട്ട് നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണ. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അവര്‍ എവേ പോരാട്ടത്തില്‍ മയ്യോര്‍ക്കയെ വീഴ്ത്തി. റഫീഞ്ഞ, ഫെറാന്‍ ടോറസ്, ലമീന്‍ യമാല്‍ എന്നിവരുടെ ഗോളുകളാണ് ബാഴ്‌സയ്ക്ക് ജയമൊരുക്കിയത്.

സീസണിലെ ആദ്യ പോരാട്ടത്തില്‍ തന്നെ മയ്യോര്‍ക്കയുടെ രണ്ട് താരങ്ങള്‍ക്കു ചുവപ്പ് കാര്‍ഡ് കിട്ടി. കളിയുടെ 33, 39 മിനിറ്റുകളിലായിരുന്നു ചുവപ്പ് കണ്ടത്. ഇതോടെ ശേഷിച്ച സമയങ്ങളില്‍ മയ്യോര്‍ക്കയ്ക്ക് സ്വന്തം തട്ടകത്തില്‍ 9 പേരുമായി കളിക്കേണ്ടി വന്നു. കടുത്ത പ്രതിരോധത്തിലേക്ക് വലിഞ്ഞാണ് അവര്‍ കളിച്ചത്.

കളി തുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ ബാഴ്‌സലോണ ലീഡെടുത്തു. റഫീഞ്ഞയാണ് വല ചലിപ്പിച്ചത്. 23ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് ലീഡുയര്‍ത്തി.

രണ്ടാം പകുതിയുടെ ഇഞ്ച്വറി സമയത്താണ് യമാലിന്റെ ഗോള്‍. ബോക്‌സിനു തൊട്ടു വക്കില്‍ നിന്നു താരം തൊടുത്ത ഷോട്ട് മയ്യോര്‍ക്ക ഗോള്‍ കീപ്പറെ അമ്പരപ്പിച്ച് വലയിലായി. ജയത്തോടെ ബാഴ്‌സ തലപ്പത്ത്.

മറ്റ് മത്സരങ്ങളില്‍ റയോ വാള്‍ക്കാനോ 3-1നു ജിറോണയെ വീഴ്ത്തി. വിയാറല്‍ 2-0ത്തിനു ഒവെയ്‌ഡോയെ കീഴടക്കി. അലാവസ് 2-1നു ലെവാന്റയെ പരാജയപ്പെടുത്തി. വലന്‍സിയ- റയല്‍ സോസിഡാഡ് പോരാട്ടം 1-1നു സമനിലയില്‍ പിരിഞ്ഞു.

La Liga: Raphinha, Ferran Torres and Lamine Yamal all got their names on the scoresheet as Mallorca had two players, Manu Morlanes and Vedat Muriqi, sent off in the first half of the game.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT