റാമോസിന്റെ സെൽഫ് ​ഗോൾ വലയിൽ/ ട്വിറ്റർ 
Sports

ജയം റാമോസിന്റെ ദാനം! സെല്‍ഫ് ഗോളില്‍ രക്ഷപ്പെട്ട് ബാഴ്‌സലോണ

മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും ഇരു പക്ഷത്തും ഗോള്‍ വന്നില്ല. 76ാം മിനിറ്റിലാണ് റാമോസിന്റെ സെല്‍ഫ് ഗോള്‍

Author : സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ സമനില കുരുക്കില്‍ നിന്നു സുരക്ഷിത വിജയം സ്വന്തമാക്കി ബാഴ്‌സലോണ്. സെവിയ്യക്കെതിരായ പോരാട്ടത്തില്‍ വെറ്ററന്‍ ഇതിഹാസവും ഈ സീസണില്‍ സെവിയ്യ കുപ്പയത്തിലേക്ക് തിരികെ എത്തുകയും ചെയ്ത സെര്‍ജിയോ റാമോസിനോട് വിജയത്തിനു ബാഴ്‌സലോണ കടപ്പെട്ടിരിക്കുന്നു. താരത്തിന്റെ സെല്‍ഫ് ഗോളിലാണ് ഒറ്റ ഗോളിന്റെ വിജയം ബാഴ്‌സലോണ സ്വന്തമാക്കിയത്. 

മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും ഇരു പക്ഷത്തും ഗോള്‍ വന്നില്ല. 76ാം മിനിറ്റിലാണ് റാമോസിന്റെ സെല്‍ഫ് ഗോള്‍. 76ാം മിനിറ്റില്‍ ലാമിന്‍ യമാലിന്റെ ഹെഡ്ഡര്‍ റാമോസിന്റെ കാലില്‍ തട്ടി സെവിയ്യയുടെ വലയിലേക്ക് തന്നെ കയറുകയായിരുന്നു.

മത്സരത്തില്‍ ബാഴ്‌സലോണയുടെ ആക്രമണത്തിനു അതേ നാണയത്തില്‍ പ്രത്യാക്രമണ മറുപടി നല്‍കാന്‍ സെവിയ്യയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ റാമോസിന്റെ ഓണ്‍ ഗോള്‍ കളിയുടെ ഗതി അവര്‍ക്കെതിരാക്കി. ജയത്തോടെ 20 പോയിന്റുമായി ബാഴ്‌സലോണ പട്ടികയില്‍ ഒന്നാമത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT