ഫോട്ടോ: എഎഫ്പി 
Sports

പെനാല്‍റ്റി നഷ്ടപ്പെടുത്തി ലെവന്‍ഡോസ്‌കി, വലകുലുക്കാതെ അകന്ന് മെക്‌സിക്കന്‍ തിരമാലകള്‍; ഗോള്‍രഹിത സമനില

ലോകകപ്പിലെ തന്റെ ആദ്യ ഗോള്‍ കുറിക്കാന്‍ ലഭിച്ച സുവര്‍ണാവസരംപാഴാക്കി പോളണ്ടിന്റെ ഗോള്‍വേട്ടക്കാരന്‍ ലെവന്‍ഡോസ്‌കി

Author : സമകാലിക മലയാളം ഡെസ്ക്

ദോഹ: ലോകകപ്പിലെ തന്റെ ആദ്യ ഗോള്‍ കുറിക്കാന്‍ ലഭിച്ച സുവര്‍ണാവസരം
പാഴാക്കി പോളണ്ടിന്റെ ഗോള്‍വേട്ടക്കാരന്‍ ലെവന്‍ഡോസ്‌കി. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതോടെ ഗ്രൂപ്പ് സിയിലെ പോളണ്ട്-മെക്‌സിക്കോ മത്സരം സമനിലയില്‍ പിരിഞ്ഞു. 

മെക്‌സിക്കോ-പോളണ്ട് മത്സരത്തില്‍ ആദ്യ പകുതിയില്‍ മെക്‌സിക്കോയാണ് ആക്രമണങ്ങളുടെ തിരമാല തീര്‍ത്തത്. എന്നാല്‍ രണ്ടാം പകുതി ആരംഭിച്ചതിന് പിന്നാലെ പോളണ്ടിന് ലീഡ് എടുക്കാനുള്ള അവസരം മുന്‍പിലെത്തി. 56ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ ലെവന്‍ഡോസ്‌കിയെ മെക്‌സിക്കോ താരം ഹെക്ടര്‍ മൊറേനോ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. 

എന്നാല്‍ ലെവന്‍ഡോസ്‌കിയുടെ കിക്ക് മെക്‌സിക്കോ ഗോള്‍കീപ്പര്‍ ഗ്യുല്ലര്‍മോ ഒച്ചാവോ തടുത്തിട്ടു. ഇരുപകുതിയിലും മെക്‌സിക്കോ ആധിപത്യം പുലര്‍ത്തിയപ്പോള്‍ ലെവന്‍ഡോസ്‌കിയെ കേന്ദ്രീകരിച്ചുള്ള പോളണ്ടിന്റെ കളി താളം കണ്ടെത്തിയില്ല. 11 ഷോട്ടുകള്‍ മെക്‌സിക്കോയില്‍ നിന്ന് വന്നപ്പോള്‍ ടാര്‍ഗറ്റിലേക്ക് വന്നത് നാല് ഷോട്ടുകള്‍. പോളണ്ടിന്റെ ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ രണ്ട് മാത്രം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT