Lionel Messi x
Sports

ലയണല്‍ മെസി ഇനി സ്പാനിഷ് ഫുട്ബോൾ ക്ലബ് 'മുതലാളി'!

ഫുട്‌ബോള്‍ ടീമിനെ വില കൊടുത്തു വാങ്ങി അര്‍ജന്റീന ഇതിഹാസം

Author : സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി ഇനി ഫുട്‌ബോള്‍ ക്ലബ് ഉടമ. സ്‌പെയിനിലെ കാറ്റലൂനിയ പ്രവിശ്യയിലെ ഫുട്‌ബോള്‍ ക്ലബ് മെസി വില കൊടുത്തു വാങ്ങി.

തന്റെ മുന്‍ ക്ലബായ ബാഴ്‌സലോണയുടെ സമീപത്തു തന്നെയുള്ള ചെറിയ ക്ലബായ യൂണിയോ അസ്‌പോര്‍ട്ടീവോ കോർനെല്ല (യുഇ കോർനെല്ല) ടീമാണ് മെസി വാങ്ങിയത്. സ്‌പെയിനിലെ അഞ്ചാം ഡിവിഷന്‍ ടീമാണിത്. എത്ര തുകയാണ് ഇതിഹാസ താരം ടീമിനെ സ്വന്തമാക്കാന്‍ മുടക്കിയ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

സീസണില്‍ ക്ലബ് മികച്ച പ്രകടനമാണ് നടത്തുന്നത്. നിലവില്‍ അവര്‍ മൂന്നാം സ്ഥാനത്തുണ്ട്.

3700 പേര്‍ക്ക് ഇരിക്കാവുന്ന ഹോം ഗ്രൗണ്ട് ക്ലബിനു സ്വന്തമായുണ്ട്. 1951 ഏപ്രിലിലാണ് ക്ലബ് സ്ഥാപിച്ചത്. 2013-14 സീസണില്‍ ക്ലബ് അഞ്ചാം ഡിവിഷനില്‍ കിരീടവും സ്വന്തമാക്കിയിട്ടുണ്ട്.

Inter Miami superstar Lionel Messi has confirmed the purchase of Catalan club UE Cornella

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും