Lionel Messi Wins Second Straight MLS Golden Boot, Creates History X
Sports

തുടര്‍ച്ചയായ രണ്ടാം സീസണിലും ഗോള്‍ഡന്‍ ബൂട്ട്; എംഎല്‍എസില്‍ ചരിത്രം കുറിച്ച് ലയണല്‍ മെസി

കഴിഞ്ഞ സീസണില്‍ 29 ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ട് നേടിയ മെസി ഇത്തവണയും മികവ് ആവര്‍ത്തിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

മയാമി: മേജര്‍ ലീഗ് സോക്കറില്‍ (എംഎല്‍എസ്) ചരിത്രം കുറിച്ച് അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി. തുടര്‍ച്ചയായ രണ്ട് സീസണുകളില്‍ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് ഇന്റര്‍ മയാമി നായകന്‍ സ്വന്തമാക്കിയത്. ഈ സീസണില്‍ 31 മത്സരങ്ങളില്‍ നിന്ന് 26 ഗോളുകള്‍ നേടിയാണ് മെസി ടോപ് സ്‌കോറര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ 29 ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ട് നേടിയ മെസി ഇത്തവണയും തന്റെ മികവ് ആവര്‍ത്തിക്കുകയായിരുന്നു.

എഫ്സി ഡാലസിന്റെ പീറ്റര്‍ മുസ (22 ഗോളുകള്‍), നാഷ്വില്‍ എസ്സിയുടെ സാം സറിഡ്ജ് (21 ഗോളുകള്‍) എന്നിവരെ പിന്നിലാക്കിയാണ് മെസി ഒന്നാമതെത്തിയത്. തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളില്‍ 25ലധികം ഗോളുകള്‍ നേടുന്ന എംഎല്‍എസ് ചരിത്രത്തിലെ രണ്ടാമത്തെ താരം കൂടിയാണ് 39കാരനായ മെസി. കഴിഞ്ഞ രണ്ട് സീസണുകളിലുമായി 55 ഗോളുകളാണ് താരം നേടിയത്. ഈ വര്‍ഷം 21 വര്‍ഷത്തെ അന്താരാഷ്ട്ര ഫുട്‌ബോള്‍ കരിയറിനും മെസി വിരാമമിട്ടിരുന്നു. അതേസമയം, ക്ലബ് ഫുട്‌ബോളില്‍ ഇനിയും തുടരാനാണ് താരത്തിന്റെ തീരുമാനം. ഒക്ടോബറില്‍ ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ നീട്ടിയിരുന്നു.

റെഗുലര്‍ സീസണ്‍ അവസാനിച്ചപ്പോള്‍ ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ രണ്ടാം സ്ഥാനത്താണ് ഇന്റര്‍ മയാമി. നവംബര്‍ 19ന് എംഎല്‍എസ് കപ്പ് പ്ലേ ഓഫ് മത്സരങ്ങള്‍ ആരംഭിക്കും. പ്ലേ ഓഫില്‍ കൊളംബസ് ക്രൂവിനെയാണ് ഇന്റര്‍ മയാമി നേരിടുക. തുടര്‍ച്ചയായ രണ്ടാം സീസണിലും ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയതോടെ എംഎല്‍എസിലെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരില്‍ ഒരാളെന്ന തന്റെ സ്ഥാനം മെസി ഒരിക്കല്‍ക്കൂടി ഉറപ്പിച്ചിരിക്കുകയാണ്.

Lionel Messi Makes MLS History with Second Consecutive Golden Boot

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

"പരീക്ഷാ തട്ടിപ്പ്", പിഎസ്‌സി ചെയര്‍മാന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്; അറസ്റ്റിന് സാധ്യത

മൂന്നാറിന്റെ കിലുക്കാംപെട്ടിയായി യെല്ലപെട്ടി; പുൽമേടുകളിൽ മഞ്ഞ വസന്തം പകർന്ന് കിലുക്കാംപെട്ടി ചെടികൾ പൂത്തുലഞ്ഞു

മംഗളൂരു സെൻട്രൽ-രാമേശ്വരം എക്സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്പ്

'ഇതെന്റെ ആദ്യത്തെ സിനിമയാണ്, ഞാൻ ഭയങ്കര ആവേശത്തിലാണ്'; 'ബാച്ച്ലര്‍ പാര്‍ട്ടി Deux' പ്രീ റിലീസ് ഇവന്റിൽ തിളങ്ങി ഹന്‍സിക കൃഷ്ണ

ഇസ്രായേലിൽ ബെഞ്ചമിൻ നെതന്യാഹുവിന് തിരിച്ചടി; അടുത്ത സർക്കാർ രൂപീകരിക്കാൻ ഗാദി ഐസൻകോട്ടിനെ ചുമതലപ്പെടുത്തി പ്രസിഡന്റ്