Lionel Messi x
Sports

മെസി വരും ഉറപ്പായി! ഒപ്പം സുവരാസും, റോഡ്രിഗോ ഡി പോളും? 'കിക്കോഫ്' കൊല്‍ക്കത്തയില്‍

'ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ 2025'

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: അര്‍ജന്റീന ഇതിഹാസ താരം ലയണല്‍ മെസിയുടെ ഇന്ത്യ സന്ദര്‍ശനത്തിന്റെ കിക്കോഫ് കൊല്‍ക്കത്തയില്‍. ഡിസംബര്‍ 12 മുതലാണ് അദ്ദേഹത്തിന്റെ ഇന്ത്യ സന്ദര്‍ശനം. ഇതുമായി ബന്ധപ്പെട്ടുള്ള അന്തിമ സമയക്രമവും പുറത്തു വന്നു. ഇന്ത്യയിലെ 4 നഗരങ്ങളില്‍ ലോകകപ്പ് നേടിയ നായകന്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.

'ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ 2025' എന്നാണ് സന്ദര്‍ശന പരിപാടികളുടെ ഔദ്യോഗിക പേര്. കൊല്‍ക്കത്ത, അഹമ്മദാബാദ്, ന്യൂഡല്‍ഹി, മുംബൈ നഗരങ്ങളിലാണ് മെസിയുടെ പരിപാടികള്‍. ഡിസംബര്‍ 15നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയോടെയാണ് അദ്ദേഹത്തിന്റെ ഇന്ത്യ സന്ദര്‍ശന പരിപാടികള്‍ അവസാനിക്കുന്നത്.

ഇത് രണ്ടാം തവണയാണ് മെസി ഇന്ത്യയിലെത്തുന്നത്. 2011ലാണ് ഇതിഹാസ താരം ആദ്യം ഇന്ത്യയിലെത്തിയത്. വെനസ്വലയ്‌ക്കെതിരായ അര്‍ജന്റീനയുടെ സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തിനായാണ് അദ്ദേഹം അന്ന് ഇന്ത്യയിലെത്തിയത്. കൊല്‍ക്കത്ത സാള്‍ട്ട് ലേക് സ്‌റ്റേഡിയത്തിലായിരുന്നു പോരാട്ടം.

മെസിയുടെ ഇന്ത്യാ സന്ദര്‍ശനം ഉറപ്പായതായി സംഘാടകര്‍ വ്യക്തമാക്കി. ഈ മാസം 28നും സെപ്റ്റംബര്‍ ഒന്നിനും ഇടയിലൊരു ദിവസം മെസി തന്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ സന്ദര്‍ശനം പ്രഖ്യാപിക്കുമെന്നു പരിപാടിയുടെ പ്രമോട്ടറായ ശതദ്രു ദത്തയാണ് സ്ഥിരീകരിച്ചത്.

ഈ വര്‍ഷം ആദ്യം അദ്ദേഹത്തിന്റെ പിതാവിനെ സന്ദര്‍ശിച്ച് നിര്‍ദ്ദേശം വയ്ക്കുകയായിരുന്നു. പിന്നാലെ ഫെബ്രുവരി 28നു മെസി തന്നെ അദ്ദേഹത്തിന്റെ വസതിയില്‍ 45 മിനിറ്റോളം ചര്‍ച്ച നടത്തി. കാര്യങ്ങള്‍ അദ്ദേഹത്തോടു വ്യക്തമാക്കി. ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തിനും ബോധ്യപ്പെട്ടു. സന്ദര്‍ശിക്കാന്‍ സമ്മതവും മൂളി.

മെസി മാത്രമായിരിക്കില്ലെന്നും ഇന്റര്‍ മയാമിയിലെ സഹ താരങ്ങളിയാ റോഡ്രിഗോ ഡി പോള്‍, ലൂയീസ് സുവാരസ്, ജോര്‍ദി ആല്‍ബ, സെര്‍ജിയോ ബുസകെറ്റ്‌സ് എന്നിവരില്‍ ആരെങ്കിലും ഉണ്ടാകുമെന്നും ദത്ത വെളിപ്പെടുത്തി. എന്നാല്‍ ഇവരില്‍ എത്ര പേര്‍ മെസിക്കൊപ്പമുണ്ടാകുമെന്നു വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.

ഫുട്‌ബോളില്‍ പുതിയ ലക്ഷ്യങ്ങളിടുന്ന പുതുതലമുറ താരങ്ങള്‍ക്ക് മെസിയുടെ അനുഭവങ്ങള്‍ അറിയാനുള്ള അവസരം ഓരോ നഗരത്തിലേയും പ്രധാന പരിപാടിയാണ്. അടുത്ത തലമുറയ്ക്ക് അദ്ദേഹത്തിന്റെ കളത്തിലെ അനുഭവങ്ങള്‍ പ്രചോദനമാകും. ദത്ത വിശദീകരിച്ചു.

ഡിസംബര്‍ 12 ന് രാത്രി അദ്ദേഹം കൊല്‍ക്കത്തയില്‍ വിമാനമിറങ്ങും. രണ്ട് പകലും രണ്ട് രാത്രിയും മെസി കൊല്‍ക്കത്തയില്‍ ഉണ്ടാകും. 13ന് മെസി അദ്ദേഹത്തിന്റെ തന്നെ കൂറ്റന്‍ പ്രതിമ സാള്‍ട്ട് ലേക് സ്‌റ്റേഡിയത്തില്‍ അനാച്ഛാദനം ചെയ്യുന്നതാണ് കൊല്‍ക്കത്തയിലെ പ്രധാന പരിപാടി. ലോകത്തിലെ ഏറ്റവും വലിയ മെസിയുടെ പ്രതിമയാണ് ഇതെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. പിന്നീട് 'ഗോട്ട് കണ്‍സേര്‍ട്ട്' സംഗീത പരിപാടി, 'ഗോട്ട് കപ്പ്' പോരാട്ടങ്ങളും അരങ്ങേറും. ദുര്‍ഗാ പൂജയുമായി ബന്ധപ്പെട്ട് ആരാധകര്‍ക്കു സന്ദേശങ്ങള്‍ എഴുതാന്‍ മെസിയുടെ ഒരു മ്യൂറല്‍ പെയിന്റിങും ഒരുക്കിയിട്ടുണ്ട്. ഗോട്ട് കണ്‍സേര്‍ട്ട് സമയത്ത് ഈ മ്യൂറല്‍ പെയിന്റിങ് അദ്ദേഹം അനാച്ഛാദനം ചെയ്യും.

ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഗോട്ട് കപ്പ് അരങ്ങേറുന്നത്. മെസിയും ഇന്ത്യയിലെ ഇതിഹാസ കായിക താരങ്ങളും ഒന്നിക്കുന്ന സോഫ്റ്റ് ടച് സെവന്‍സ് ഫുട്‌ബോള്‍ പോരാട്ടമാണ് ഗോട്ട് കപ്പ്. ക്രിക്കറ്റ് ഇതിഹാസം സൗരവd ഗാംഗുലി, ടെന്നീസ് ഇതിഹാസം ലിയാണ്ടര്‍ പെയ്‌സ്, മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ നായകനും ഇതിഹാസവുമായ ബൈചുങ് ബൂട്ടിയ, ബോളിവുഡ് താരം ജോണ്‍ എബ്രഹാം എന്നിവരുള്‍പ്പെടുന്നതാണ് മെസിയുടെ ടീം.

ഡിസംബര്‍ 13 ന് വൈകീട്ട് അദാനി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ മെസി അഹമ്മദാബാദിലേക്ക് പോകും.

ഡിസംബര്‍ 14ന് മുംബൈ മത്സരത്തില്‍ സിസിഐ ബ്രാബോണിലും ചായ സത്കാരം. തുടര്‍ന്ന് വാംഖഡെ സ്റ്റേഡിയത്തില്‍ ഗോട്ട് കണ്‍സേര്‍ട്ടും ഗോട്ട് കപ്പും നടക്കും. 'മുംബൈ പാഡല്‍ ഗോട്ട് കപ്പ്' പോരാട്ടവും മുബൈയിലുണ്ട്. ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് ഇനങ്ങളുടെ ആരാധകനാണ് മെസി. പാഡല്‍ പോരാട്ടത്തില്‍ ഷാരൂഖ് ഖാന്‍, ലിയാണ്ടര്‍ പെയ്‌സ് എന്നിവരും പങ്കെടുത്തേക്കും.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എംഎസ് ധോനി, രോഹിത് ശര്‍മ എന്നിവരെ ഉള്‍പ്പെടുത്തി 'ഗോട്ട് ക്യാപ്റ്റന്‍സ് മൊമെന്റ്' പരിപാടിയിലും മെസി പങ്കെടുക്കും. രണ്‍വീര്‍ സിങ്, ആമിര്‍ ഖാന്‍, ടൈഗര്‍ ഷെറോഫ് അടക്കമുള്ള ബോളിവുഡ് താരനിരയും പരിപാടിയ്‌ക്കെത്തും.

ഡിസംബര്‍ 15 ന് ഡല്‍ഹിയില്‍, ഫിറോസ് ഷാ കോട്ലയിലും ഗോട്ട് കണ്‍സേര്‍ട്ട്, ഗോട്ട് കപ്പ് പോരാട്ടമുണ്ട്. ഈ പരിപാടിക്കു മുന്‍പ് അദ്ദേഹം പ്രധാനമന്ത്രിയുമായി സംസാരിക്കും. ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ വിരാട് കോഹ്ലിയെയും ശുഭ്മാന്‍ ഗില്ലിനെയും മെസിക്കൊപ്പം പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നതായും വിവരങ്ങളുണ്ട്.

Lionel Messi's much-anticipated visit to India has received its final seal of approval with the Argentine superstar set to kick off his three-city tour in Kolkata on December 12, promoter of the event Satadru Dutta said on Friday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT