ഫോട്ടോ: ട്വിറ്റർ 
Sports

ക്യാച്ച് സിക്‌സാക്കി, ആറ് വൈഡ്; ഒരോവറില്‍ 2 വിക്കറ്റ് പിഴുത് പ്രായശ്ചിത്തം; അരങ്ങേറ്റത്തില്‍ മാന്‍ ഓഫ് ദി മാച്ചാവുന്ന എട്ടാമന്‍ 

ബൗള്‍ ചെയ്യാന്‍ എത്തുന്നതിന് മുന്‍പ് താരത്തിന്റെ ആത്മവിശ്വാസം പോകാന്‍ പാകത്തിലുള്ള സംഭവവും ഗ്രൗണ്ടിലുണ്ടായി

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ട്വന്റി20യിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ മാന്‍ ഓഫ് ദി മാച്ച് ആവുന്ന എട്ടാമത്തെ താരമായി രവി ബിഷ്‌ണോയ്. എന്നാല്‍ ബൗള്‍ ചെയ്യാന്‍ എത്തുന്നതിന് മുന്‍പ് താരത്തിന്റെ ആത്മവിശ്വാസം പോകാന്‍ പാകത്തിലുള്ള സംഭവവും ഗ്രൗണ്ടിലുണ്ടായി. നിക്കോളാസ് പൂരനെ പുറത്താക്കാനുള്ള അവസരം സിക്‌സായി മാറിയതായിരുന്നു അത്. 

ചഹല്‍ എറിഞ്ഞ ഏഴാം ഓവറിലാണ് സംഭവം. എട്ട് റണ്‍സ് മാത്രമാണ് ആ സമയം നിക്കോളാസ് പൂരന്‍ എടുത്തിരുന്നത്. ബിഷ്‌ണോയ് ക്യാച്ച് എടുത്തെങ്കിലും കാല്‍ ബൗണ്ടറി ലൈനില്‍ തൊട്ടു. 

നാല് ഓവറില്‍ 17 റണ്‍സ് മാത്രമാണ് ബിഷ്‌ണോയ് വഴങ്ങിയത്

ഇവിടെ നാല് ഓവറില്‍ 17 റണ്‍സ് മാത്രമാണ് ബിഷ്‌ണോയ് വഴങ്ങിയത്. അതില്‍ ആറും വൈഡ് ആണെന്നതും ആരാധകരില്‍ കൗതുകമുണര്‍ത്തുന്നു. ബൗളിങ്ങിലേക്ക് വന്നപ്പോള്‍ 4 ഓവറില്‍ ബിഷ്‌ണോയി വഴങ്ങിയത് 17 റണ്‍സ് മാത്രം. എന്നാല്‍ അതില്‍ 6 റണ്‍സും വൈഡ് ആയിരുന്നു. എന്നാല്‍ ഒരോവറില്‍ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തി ബിഷ്‌ണോയി ഈ എക്‌സ്ട്രാ റണ്‍സുകളുടെ ക്ഷീണം അകറ്റി.

വിന്‍ഡിസ് ഇന്നിങ്‌സിന്റെ 11ാം ഓവറില്‍ ചേസിനേയും പവലിനേയുമാണ് ബിഷ്‌ണോയി കൂടാരം കയറ്റിയത്. നാല് ഓവര്‍ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും കുറവ് ഇക്കണോമി റേറ്റ് ബിഷ്‌ണോയിയുടേതാണ്.
ദിനേശ് കാര്‍ത്തിക്, ബദ്രിനാഥ്, പ്രഗ്യാന്‍ ഓജ, അക്ഷര്‍ പട്ടേല്‍, ബരിന്ദര്‍ സ്രാന്‍, നവ്ദീപ് സെയ്‌നി, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരാണ് രവി ബിഷ്‌ണോയിക്ക് മുന്‍പ് ട്വന്റി20 അരങ്ങേറ്റത്തില്‍ മാന്‍ ഓഫ് ദി മാച്ച് ആയവര്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT