വിരാട് കോഹ്‌ലി, ബുമ്ര/ഫോട്ടോ: എഎഫ്പി 
Sports

തോല്‍വിക്കൊപ്പം കുറഞ്ഞ ഓവര്‍ നിരക്കും; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഇരട്ട പ്രഹരം; വീണത് നാലാം സ്ഥാനത്തേക്ക് 

ഇംഗ്ലണ്ടിന് എതിരായ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ തോല്‍വിയിലേക്ക് വീണതിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് തിരിച്ചടി.

സമകാലിക മലയാളം ഡെസ്ക്

ബിര്‍മിങ്ഹാം: ഇംഗ്ലണ്ടിന് എതിരായ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ തോല്‍വിയിലേക്ക് വീണതിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് തിരിച്ചടി. നാലാം സ്ഥാനത്തേക്കാണ് ഇന്ത്യ വീണത്. കുറഞ്ഞ ഓവര്‍ നിരക്കിന് പോയിന്റ് നഷ്ടമാവുക കൂടി ചെയ്തതാണ് ഇന്ത്യക്ക് കനത്ത തിരിച്ചടിയായത്. 

52.08 പോയിന്റ് പെര്‍സെന്റേജുമായി ഇന്ത്യ നാലാം സ്ഥാനത്ത് നില്‍ക്കുന്നത്. 52.38 പോയിന്റ് ശതമാനവുമായി പാകിസ്ഥാനാണ് ഇന്ത്യക്ക് മുന്‍പില്‍ മൂന്നാമത്. 77.78 പോയിന്റോടെ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരുന്നു. 71.43 പോയിന്റോടെ സൗത്ത് ആഫ്രിക്കയാണ് രണ്ടാമത്. 

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ രണ്ട് പോയിന്റാണ് ഇന്ത്യക്ക് നഷ്ടമായത്. താരങ്ങള്‍ മാച്ച് ഫീയുടെ 40 ശതമാനവും നല്‍കണം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ 4 മത്സരങ്ങളാണ് ഇതുവരെ തോറ്റത്. ആറെണ്ണത്തില്‍ ജയിച്ചപ്പോള്‍ രണ്ടെണ്ണം സമനിലയിലായി. 

രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷം ഇത് വിദേശത്തെ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ്. സ്വന്തം മണ്ണില്‍ തുടരെ നാലാമത്തെ ടെസ്റ്റ് ജയം നേടിയ ഇംഗ്ലണ്ട് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പവര്‍കട്ടും ലോഡ് ഷെഡ്ഡിങ്ങും ഒഴിവാക്കാന്‍ തീവ്രശ്രമം: മന്ത്രി കൃഷ്ണന്‍കുട്ടി

ടൈറ്റാനിക്കിൽ നിന്നു ലാറയെ രക്ഷിച്ച ലൈഫ് ജാക്കറ്റിന് 9 കോടി, ലൈഫ്‌ബോട്ടിലെ കുഷ്യന് 5 കോടി; ലേലത്തുകയില്‍ ഞെട്ടി ലോകം

സംഭാരം എല്ലാവർക്കും നല്ലതല്ല, ഈ അഞ്ച് കൂട്ടർ ഒഴിവാക്കണം

2056ല്‍ കോടീശ്വരനാകാം!; ചെയ്യേണ്ടത് ഇത്രമാത്രം

ഐപിഎല്ലില്‍ സഞ്ജുവിന്റെ 'ബ്രില്യന്‍സ്'; ഡിആര്‍എസ് എടുക്കാന്‍ ഋതുരാജിനെ നിര്‍ബന്ധിച്ചു, അഭിഷേക് ഔട്ട്, വിഡിയോ

SCROLL FOR NEXT