വീഡിയോ ദൃശ്യം 
Sports

'ആര്‍സിബിയോട് കൂറുള്ളവനെങ്കില്‍ പങ്കാളിയുടെ വിശ്വസ്തനാവും'; യുവതിയുടെ വിവാഹാഭ്യര്‍ഥന വൈറല്‍ 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാറ്റ് ചെയ്യുമ്പോഴാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

പുനെ: ഗ്രൗണ്ടില്‍ മത്സരം പൊടിപൊടിക്കുമ്പോള്‍ ഗ്യാലറികളില്‍ വിവാഹാഭ്യര്‍ഥനകള്‍ നടത്തുന്ന കാഴ്ച കായിക ലോകം ഏറെ കണ്ടതാണ്. എന്നാല്‍ പുരുഷന്മാരാണ് പലപ്പോഴും ഗ്യാലറികളില്‍ വിവാഹാഭ്യര്‍ഥനയുമായി എത്തുന്നത് എങ്കില്‍ ഇവിടെ ഒരു ട്വിസ്റ്റ് ഉണ്ട്. യുവതിയാണ് വിവാഹാഭ്യര്‍ഥന നടത്തി വൈറലായത്. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാറ്റ് ചെയ്യുമ്പോഴാണ് സംഭവം. ബാംഗ്ലൂര്‍ ആരാധകരാണ് ഇരുവരും. റിങ് യുവാവിന് നേരെ നീട്ടിയുള്ള യുവതിയുടെ വിവാഹാഭ്യര്‍ഥന ക്യാമറയും ഒപ്പിയെടുത്തു. ഇത് ചൂണ്ടി വസീം ജാഫറിന്റെ ട്വീറ്റും ആരാധകര്‍ക്കിടയില്‍ വൈറലാവുന്നു. 

കിരീടം ഇല്ലെങ്കിലും ഇത്രയും വര്‍ഷം ബാംഗ്ലൂര്‍ ആരാധകനായി നിന്നത് ചൂണ്ടിയാണ് ജാഫറിന്റെ ട്വീറ്റ്. ആര്‍സിബി ആരാധകനെ പ്രൊപ്പോസ് ചെയ്യുന്ന സ്മാര്‍ട്ട് ഗേള്‍. ആര്‍സിബിയില്‍ വിശ്വാസം വെച്ച് നില്‍ക്കാമെങ്കില്‍ തന്റെ ഉറപ്പായും അവന്‍ തന്റെ പങ്കാളിയുടേയും വിശ്വസ്തനാവും, ജാഫര്‍ ട്വിറ്ററില്‍ കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

നഴ്സുമാർക്ക് റെയിൽവേയിൽ അവസരം; പാരാമെഡിക്കലിൽ 560 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം !

അച്ഛന് രണ്ട് ഭാര്യമാരുണ്ടെന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടില്ല, അത് അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങള്‍: ഷോബി തിലകന്‍

'ഓരോ വഴിപാടിനും ഒരു അർത്ഥമുണ്ടായിരുന്നു'; സീമന്തം ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച് സാമന്ത

'ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തിദിനം'; പുലര്‍ച്ചെ 6 മണിക്ക് ഒറാക്കിളിന്റെ മെയില്‍, വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍