വീഡിയോ ദൃശ്യം 
Sports

'പൂച്ചയ്‌ക്കൊപ്പം ലഞ്ച്'; ആരാധകരുടെ ഹൃദയം തൊട്ട് പാക് താരം അബിദ് അലി 

ഡ്രസ്സിങ് റൂമില്‍ നിന്ന് ഭക്ഷണം കൊണ്ടുവന്ന് ഗ്രൗണ്ടിലുണ്ടായിരുന്ന പൂച്ചയ്ക്ക്‌ നല്‍കുകയാണ് പാകിസ്ഥാന്‍ ഓപ്പണര്‍

Author : സമകാലിക മലയാളം ഡെസ്ക്

ധാക്ക: ബംഗ്ലാദേശിന് എതിരായ ടെസ്റ്റിന് ഇടയില്‍ ഹൃദയം തൊട്ട് പാകിസ്ഥാന്‍ താരം അബിദ് അലി. ഡ്രസ്സിങ് റൂമില്‍ നിന്ന് ഭക്ഷണം കൊണ്ടുവന്ന് ഗ്രൗണ്ടിലുണ്ടായിരുന്ന പൂച്ചയ്ക്ക്‌ നല്‍കുകയാണ് പാകിസ്ഥാന്‍ ഓപ്പണര്‍. 

ബംഗ്ലാദേശിന് എതിരായ രണ്ടാം ടെസ്റ്റിന്റെ അഞ്ചാം ദിനമാണ് സംഭവം. ഉച്ചഭക്ഷണത്തിന്റെ ഇടവേളയില്‍ ഡ്രസ്സിങ് റൂമില്‍ നിന്ന് പ്ലേറ്റില്‍ ഭക്ഷണം അബിദ് അലി പുറത്തേക്ക് കൊണ്ടുവന്നു. പിന്നാലെ ഡ്രസ്സിങ് റൂമിന് സമീപം നിന്നിരുന്ന പൂച്ചയ്ക്ക്‌ ഇട്ടുകൊടുത്തു. അബിദിന്റെ മനസിന് വലിയ കയ്യടിയാണ് ആരാധകര്‍ നല്‍കുന്നത്. 

കളിയിലേക്ക് വന്നാല്‍ ബംഗ്ലാദേശിന് എതിരെ ഇന്നിങ്‌സ് ജയം ലക്ഷ്യമിടുകയാണ് പാകിസ്ഥാന്‍. സമനില പിടിക്കാനായി പൊരുതുകയാണ് ബംഗ്ലാദേശ്. ഫോളോഓണ്‍ ചെയ്യുന്ന ബംഗ്ലാദേശിന് ഇനി ഉച്ചഭക്ഷണത്തിനും ചായക്കും ശേഷമുള്ള സെഷന്‍ അതീജീവിക്കണം. 5 വിക്കറ്റാണ് പാകിസ്ഥാന് ജയിക്കാന്‍ വേണ്ടത്. 

ഒന്നാം ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സില്‍ 87 റണ്‍സിന് പുറത്തായി. ഒന്നാം ഇന്നിങ്‌സില്‍ പാകിസ്ഥാന് വേണ്ടി ഫവദ് അലം, മുഹമ്മദ് റിസ്വാന്‍, ബാബര്‍ അസം, അസ്ഹര്‍ അലി എന്നിവര്‍ അര്‍ധ ശതകം കണ്ടെത്തി. സജിദ് ഖാന്റെ എട്ട് വിക്കറ്റ് നേട്ടമാണ് ബംഗ്ലാദേശിനെ ഒന്നാം ഇന്നിങ്‌സില്‍ തകര്‍ത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കില്ലെന്ന് സുപ്രീം കോടതി; ഹൈക്കോടതികൾക്ക് നേരിട്ടുള്ള നിരീക്ഷണ ചുമതല

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

'മൗനി റോയ്‌യും ദിഷ പഠാനിയും തമ്മില്‍ ലെസ്ബിയന്‍ ബന്ധം, 100 കോടി ജീവനാംശം'; പ്രതികരിച്ച് മുന്‍ ഭര്‍ത്താവ് സൂരജ് നമ്പ്യാര്‍

ഫാഷൻ, ടെക്സ്റ്റൈൽ മേഖലയിൽ ജോലി; കുറഞ്ഞ ചെലവിൽ ഹാൻഡ്‌ലൂം ഡിപ്ലോമ പഠിക്കാം,കോഴ്സ് കണ്ണൂരിൽ

'അദ്ദേഹം എന്ത് തീരുമാനമെടുത്താലും അത് നന്നായി ചെയ്യും; മുഖ്യമന്ത്രിയായിട്ടും വിജയ്ക്ക് ഒരു മാറ്റവുമില്ല'

SCROLL FOR NEXT