ഓസ്ട്രേലിയൻ ഓപ്പൺ കിരീടവുമായി മാഡിസൻ കീസ് എപി
Sports

2017ല്‍ ആദ്യ ഗ്രാന്‍ഡ് സ്ലാം ഫൈനല്‍, 2025ല്‍ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടം!

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ കിരീടം അമേരിക്കയുടെ മാഡിസന്‍ കീസിന്

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഓരോ തവണ വീഴുമ്പോഴും വീറോടെ തിരിച്ചടിക്കുക. അമേരിക്കന്‍ താരം മാഡിസന്‍ കീസ് ഒരു പക്ഷേ അവരുടെ ഉള്ളില്‍ മുഴക്കുന്ന മന്ത്രം അതായിരിക്കും. നിലവിലെ ഒന്നാം നമ്പറും തുടരെ മൂന്നാം വട്ടവും കിരീടം നേടി മടങ്ങാനുള്ള മോഹവുമായി എത്തിയ ബലറൂസിന്റെ അരിന സബലേങ്കയുടെ സ്വപ്‌നങ്ങള്‍ മെല്‍ബണ്‍ പാര്‍ക്കില്‍ വീണുടഞ്ഞു. 29ാം വയസില്‍ മാഡിസന്‍ കീസ് കന്നി ഗ്രാന്‍ഡ് സ്ലാം കിരീടം നേടി തലയുയര്‍ത്തി നിന്നു. 2025ലെ വനിതാ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം മാഡിസന്‍ കീസ് സ്വന്തമാക്കി.

ത്രില്ലര്‍ ഫൈനലില്‍ അവര്‍ മൂന്ന് സെറ്റ് പോരാട്ടത്തിലാണ് സബലേങ്കയെ വീഴ്ത്തി. ആദ്യ സെറ്റ് നേടി മികവോടെ തുടങ്ങിയ മാഡിസന്‍ കീസ് രണ്ടാം സെറ്റില്‍ അതിവേഗം വീണു. എന്നാല്‍ മൂന്നാം സെറ്റില്‍ അവര്‍ ഇഞ്ചോടിഞ്ച് പൊരുതി. 7-5നു സെറ്റും കിരീടവും പിടിച്ചെടുത്തു. സ്‌കോര്‍: 6-3, 2-6, 7-5.

2017ല്‍ യുഎസ് ഓപ്പണ്‍ പോരാട്ടത്തിന്റെ ഫൈനലിലേക്ക് മുന്നേറിയതാണ് കരിയറില്‍ താരത്തിന്റെ മികച്ച നേട്ടം. ഫ്രഞ്ച് ഓപ്പണില്‍ സെമി വരെ 2018ല്‍ മുന്നേറി. വിംബിള്‍ഡണ്‍ പോരാട്ടത്തില്‍ ക്വാര്‍ട്ടറിനപ്പുറം പോയിട്ടില്ല. 2015, 2023 വര്‍ഷങ്ങളില്‍ വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ കളിച്ചു. ഒടുവില്‍ ഇത്തവണ നടാടെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലേക്ക് മുന്നേറി. കന്നി ഗ്രാന്‍ഡ് സ്ലാം നേട്ടവും സ്വന്തമാക്കി.

സെമിയില്‍ ചെക്ക് റിപ്പബ്ലിക്ക് താരം ഇഗ ഷ്വാംതെകിനെതിരെയും കഠിന പോരാട്ടമാണ് അതിജീവിച്ചത്. ആദ്യ സെറ്റ് കൈവിട്ട് രണ്ടാം സെറ്റില്‍ കരുത്തോടെ തിരിച്ചെത്തി ടൈ ബ്രേക്കറില്‍ സെറ്റും ഫൈനല്‍ ബര്‍ത്തും ഉറപ്പാക്കിയാണ് മുന്നേറ്റം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT