ഫോട്ടോ: ട്വിറ്റർ 
Sports

'മഹ്‌റസ് മുരളി, ഞങ്ങളുടെ സൂപ്പര്‍ ഹീറോ'; മിന്നല്‍ മുരളി ട്രെന്‍ഡില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും

തങ്ങളുടെ സൂപ്പര്‍ താരം മഹ്‌റസിനെ ചൂണ്ടി മഹ്‌റസ് മുരളി എന്നാണ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ ലോക്കല്‍ സൂപ്പര്‍ ഹീറോ ട്രെന്‍ഡ് അങ്ങ് മാഞ്ചസ്റ്റര്‍ സിറ്റി വരെ എത്തി. തങ്ങളുടെ സൂപ്പര്‍ താരം മഹ്‌റസിനെ ചൂണ്ടി മഹ്‌റസ് മുരളി എന്നാണ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍ പറയുന്നത്. 

മാഞ്ചസ്റ്റര്‍ സിറ്റി അവരുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടിലാണ് മിന്നല്‍ മുരളി ട്രെന്‍ഡ് ഏറ്റെടുത്ത് എത്തിയത്. ആഴ്‌സണലിന് എതിരായ കളിയിലെ മഹ്‌റസിന്റെ ഫോട്ടോ എടുത്ത് മഹ്‌റസ് മുരളി, ഞങ്ങളുടെ സൂപ്പര്‍ ഹീറോ എന്നാണ് മാഞ്ചസ്റ്റര്‍ സിറ്റി കുറിച്ചത്. 

മിന്നല്‍ മഹ്‌റസ് എന്ന് ആരാധകര്‍

മാഞ്ചസ്റ്റര്‍ സിറ്റിയുടെ പോസ്റ്റിനടിയില്‍ മലയാളികളുടെ കമന്റും നിറയുന്നു. മിന്നല്‍ മഹ്‌റസ് എന്നാണ് സിറ്റിയുടെ ക്യാപ്ഷന്‍ തിരുത്തി കൊണ്ട് ആരാധകര്‍ പറയുന്നത്. പുതുവര്‍ഷ ദിനത്തില്‍ നടന്ന പ്രീമിയര്‍ ലീഗ് പോരില്‍ ആഴ്‌സണലിനെ സിറ്റി 2-1ന് തോല്‍പ്പിച്ചിരുന്നു. 

57ാം മിനിറ്റിലെ മഹ്‌റസിന്റെ പെനാല്‍റ്റിയും ഇഞ്ചുറി ടൈമിലെ റോഡ്രിയുടെ ഗോളുമാണ് സിറ്റിയെ ജയത്തിലേക്ക് എത്തിച്ചത്. 31ാം മിനിറ്റില്‍ സാകയാണ് ആഴ്‌സണലിനായി ഗോള്‍ നേടിയത്. 21 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ പ്രീമിയര്‍ ലീഗിലെ ഒന്നാം സ്ഥാനത്ത് ലീഡ് ഉയര്‍ത്തുകയാണ് സിറ്റി. രണ്ടാം സ്ഥാനത്തുള്ള ചെല്‍സിയുമായി ഇപ്പോഴുള്ള പോയിന്റ് വ്യത്യാസം 10 ആയി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരം​ഗ' സമര 'തരം​ഗം', പിണറായിക്ക് ഇഡി സമന്‍സ്, സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561

ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്