Gianluigi Donnarumma x
Sports

പിഎസ്ജി പടിയിറങ്ങി; ഡൊണ്ണാരുമ ഇനി മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍ വല കാക്കും

സിറ്റി ഗോള്‍ കീപ്പര്‍ എഡേഴ്‌സന്‍ ഫെനര്‍ബാഷെയില്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: പിഎസ്ജിയുടെ പടിയിറങ്ങിയ ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ ജിയാന്‍ലൂയി ഡൊണ്ണാരുമ മാഞ്ചസ്റ്റര്‍ സിറ്റിയില്‍. ചരിത്രത്തിലാദ്യമായി പാരിസ് സെന്റ് ജര്‍മെയ്‌ന് (പിഎസ്ജി) യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയപ്പോള്‍ അതില്‍ നിര്‍ണായകമായത് ഡൊണ്ണാരുമയുടെ പ്രകടനം കൂടിയായിരുന്നു. എന്നാല്‍ പിന്നീട് പരിശീലകന്‍ ലൂയീസ് എന്റിക്വെയുമായി സ്വര ചേര്‍ച്ചയില്ലായ്മ ഉടലെടുത്തതോടെ താരം ക്ലബ് വിടാന്‍ തീരുമാനിക്കുകയായിരുന്നു.

ഏതാണ്ട് 358 കോടിയോളം മുടക്കിയാണ് സിറ്റി താരത്തെ സ്വന്തമാക്കുന്നത്. സിറ്റിയുടെ ഗോള്‍ വല ഏറെക്കാലം കാത്ത ബ്രസീല്‍ ഗോള്‍ കീപ്പര്‍ എഡേഴ്‌സന്‍ ഫെനര്‍ബാഷെയിലേക്ക് ചേക്കേറി. ഇതോടെയാണ് സിറ്റി ഡൊണ്ണാരുമയിലേക്ക് തിരിഞ്ഞത്.

ചാംപ്യന്‍സ് ലീഗ് നോക്കൗട്ട് ഘട്ടത്തില്‍ ലിവര്‍പൂള്‍, ആസ്റ്റന്‍ വില്ല, ആഴ്‌സണല്‍ ടീമുകള്‍ക്കെതിരെ നിര്‍ണായക സേവുകള്‍ നടത്തി ഡൊണ്ണാരുമ ടീമിനെ ഫൈനലിലേക്ക് എത്തിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. പിഎസ്ജിക്കായി 104 ഫ്രഞ്ച് ലീഗ് മത്സരങ്ങള്‍ താരം കളിച്ചു. 32 ക്ലീന്‍ഷീറ്റുകളും 26കാരനു പാരിസില്‍ സ്വന്തമാണ്.

2015 മുതല്‍ 2021 വരെ ഡൊണ്ണാരുമ എസി മിലാന്‍ താരമായിരുന്നു. അവര്‍ക്കായി 215 മത്സരങ്ങള്‍ കളിച്ചു. 2021ലാണ് പിഎസ്ജിയിലെത്തുന്നത്. പിഎസ്ജിക്കൊപ്പം നാല് ലീഗ് കിരീടങ്ങള്‍. രണ്ട് ഫ്രഞ്ച് കപ്പ്, മൂന്ന് ഫ്രഞ്ച് സൂപ്പര്‍ കപ്പ്, ചാംപ്യന്‍സ് ലീഗ് കിരീട നേട്ടങ്ങളും താരത്തിനു സ്വന്തം. എസി മിലാനൊപ്പം ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് കിരീട നേട്ടം.

Gianluigi Donnarumma played a crucial role in PSG’s maiden Champions League triumph last season.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT