മാഞ്ചസ്റ്റർ സിറ്റി പങ്കുവെച്ച ചിത്രം/ ഇൻസ്റ്റ​ഗ്രാം 
Sports

'പപ്പടം കടിച്ച് ഹാലൻഡ്, പിന്നിൽ കായലും ബോട്ടും'; ഓണം ആശംസിച്ച് മാഞ്ചസ്റ്റർ സിറ്റി, ആഘോഷിച്ച് ആരാധകർ

നീല ജേഴ്സി ധരിച്ചു നിൽക്കുന്ന ഹാലൻഡിന്‍റെ പശ്ചാത്തലത്തിൽ ഹൗസ് ബോട്ടുകളും കായലും

Author : സമകാലിക മലയാളം ഡെസ്ക്

ണാശംസകൾ നേർന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി. സൂപ്പർതാരം എർലിങ് ഹാലൻഡ് പപ്പടം കടിച്ചുകൊണ്ടു നിൽക്കുന്ന ചിത്രത്തോടൊപ്പം ‘ഹാപ്പി ഓണം’ എന്ന് മലയാളത്തിൽ എഴുതിയാണ് ക്ലബ് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. നീല ജേഴ്സി ധരിച്ചു നിൽക്കുന്ന ഹാലൻഡിന്‍റെ പശ്ചാത്തലത്തിൽ ഹൗസ് ബോട്ടുകളും കായലുമൊക്കെയുണ്ട്.

മലയാളത്തിൽ ഓണാശംസകൾ നേർന്ന് ക്ലബ് പങ്കുവെച്ച ചിത്രം ചുരുങ്ങിയ നേരം കൊണ്ട് വൈറലായി. പോസ്റ്റിന് താഴെ മലയാളികളുടെ അഭിനന്ദന പ്രവാഹമാണ്. പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ സിറ്റിക്ക് കേരളത്തിൽ ഒരുപാട് ആരാധകരാണുള്ളത്. ഇതിന് മുമ്പും ക്ലബ് സമൂഹമാധ്യമങ്ങൾ ഓണാശംസകൾ നേർന്നിരുന്നു.കഴിഞ്ഞദിവസം നടന്ന എവേ മത്സരത്തിൽ ഷെഫീൽഡ് യുനൈറ്റഡിനെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് സിറ്റി ജയം സ്വന്തമാക്കിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT