റൂബന്‍ അമോറിം ഫെയ്സ്ബുക്ക്
Sports

റൂബന്‍ അമോറിം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പുതിയ പരിശീലകന്‍?

ടെന്‍ ഹാഗിന്റെ പകരക്കാരനായി സ്‌പോര്‍ടിങ് സിപി കോച്ചിനെ ടീമിലെത്തിക്കാന്‍ കൊണ്ടുപിടിച്ച ശ്രമവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: പുറത്താക്കിയ എറിക് ടെന്‍ ഹാഗിനു പകരം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്‌പോര്‍ടിങ് സിപി പരിശീലകന്‍ റൂബന്‍ അമോറിമിനെ പുതിയ പരിശീലകനായി എത്തിക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. റിലീസ് ക്ലോസ് സംബന്ധിച്ചു ഇരു ക്ലബുകളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ ഫുട്‌ബോള്‍ മാധ്യമ പ്രവര്‍ത്തകനായ ഫാബ്രിസിയോ റൊമാനോയും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ നാല് വര്‍ഷമായി പോര്‍ച്ചുഗല്‍ ടീം സ്‌പോര്‍ടിങ് സിപിയുടെ മുന്നേറ്റങ്ങളുടെ ചാലക ശക്തിയായി നില്‍ക്കുന്ന പരിശീലകനാണ് അമോറിം. പോര്‍ച്ചുഗല്‍ പ്രീമിയറ ലിഗ കിരീടം രണ്ട് തവണ നേടിക്കൊടുക്കാന്‍ അമോറിമിനു സാധിച്ചു. നടപ്പ് സീസണില്‍ ഒന്‍പതില്‍ ഒന്‍പത് കളിയും ജയിച്ച് ടീം അപരാജിതരായി മുന്നേറുകയുമാണ്. ഈ സീസണ്‍ തുടങ്ങും മുന്‍പ് തന്നെ അമോറിമിനെ എത്തിക്കാന്‍ യൂറോപ്പിലെ വമ്പന്‍മാരെല്ലാം ശ്രമം നടത്തിയിരുന്നു. എന്നാല്‍ അദ്ദേഹം സ്‌പോര്‍ടിങില്‍ തുടരുകയായിരുന്നു.

പുതിയ സീസണിലും കാര്യമായ മുന്നേറ്റം നടത്താന്‍ സാധിക്കാതെ വന്നതോടെയാണ് പരിശീലകന്‍ എറിക് ടെന്‍ ഹാഗിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പുറത്താക്കിയത്. വെസ്റ്റ്ഹാമിനെതിരായ പോരാട്ടത്തില്‍ 2-1ന്റെ പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് ക്ലബിന്റെ നടപടി. ഏതാണ്ട് മൂന്ന് സീസണുകളിലായി ക്ലബിന്റെ പരിശീലക കസേരയില്‍ ഇരുന്ന എറിക്ക് ടെന്‍ ഹാഗിനും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ മികവിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ല.

ടെന്‍ ഹാഗിന്റെ സഹ പരിശീലകനായി ടീമിനൊപ്പമുണ്ടായിരുന്നു മുന്‍ ഇതിഹാസ താരം റൂഡ് വാന്‍ നിസ്റ്റല്‍റൂയ് ടീമിന്റെ താത്കാലിക ചുമതല ഏറ്റെടുത്തിട്ടുണ്ട്.

1989-90 കാലഘട്ടത്തിനു ശേഷമാണ് ഇത്രയും പരിതാപകരമായ പ്രീമിയര്‍ ലീഗ് തുടക്കം മാഞ്ചസ്റ്ററിനുണ്ടായിരിക്കുന്നത്. നിലവില്‍ അവര്‍ 14ാം സ്ഥാനത്താണ്. കഴിഞ്ഞ സീസണിലും കാര്യമായ മുന്നേറ്റം പ്രീമിയര്‍ ലീഗില്‍ ടീമിനുണ്ടായിരുന്നില്ല. ആ ഘട്ടത്തിലും ടെന്‍ ഹാഗിന്റെ കസേര ഇളകിയിരുന്നു. എന്നാല്‍ എഫ്എ കപ്പില്‍ നാട്ടു വൈരികളായ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തി കിരീടം നേടാന്‍ യുനൈറ്റഡിനു സാധിച്ചതോടെ ഈ സീസണിലും ടെന്‍ ഹാഗിനെ നിലനിര്‍ത്തുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT