മനീഷ് നര്‍വാള്‍, സിംഗ് രാജ്/ഫോട്ടോ: പിടിഐ 
Sports

മനീഷ് നര്‍വാളിന് ആറ് കോടിയും സിംഗ് രാജിന് നാല് കോടി രൂപയും; പാരിതോഷികം പ്രഖ്യാപിച്ച് ഹരിയാന

നര്‍വാളിന് ആറ് കോടി രൂപയും സിങ് രാജിന് നാല് കോടി രൂപയുമാണ് ഹരിയാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ടോക്യോ പാരാലിംപിക്‌സ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടിയ മനീഷ് നര്‍വാളിനും സിംഗ് രാജ് അദാനയ്ക്കും പാരിതോഷികം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍. നര്‍വാളിന് ആറ് കോടി രൂപയും സിങ് രാജിന് നാല് കോടി രൂപയുമാണ് ഹരിയാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 

പാരാലിംപിക്‌സ് റെക്കോര്‍ഡോടെയാണ് ഷൂട്ടിങ്ങില്‍ നര്‍വാള്‍ സ്വര്‍ണം നേടിയത്. 218.2 പോയിന്റാണ് ആണ് നര്‍വാള്‍ കണ്ടെത്തിയത്. 216.7 പോയിന്റ് സ്വന്തമാക്കിയാണ് സിങ് രാജ് വെള്ളി നേടിയത്. ടോക്യോയില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ് എച്ച് 1 വിഭാഗത്തില്‍ സിംഗ് രാജ് നേരത്തെ വെങ്കലം നേടിയിരുന്നു. 

അവനിക്ക് ശേഷം ടോക്യോയില്‍ രണ്ട് ഒളിംപിക്‌സ് മെഡല്‍ എന്ന നേട്ടത്തിലേക്ക് എത്തുന്ന താരമായി സിംഗ് രാജ്. 19 വയസ് മാത്രമാണ് നര്‍വാളിന്റെ പ്രായം. ഇന്ത്യയുടെ മൂന്നാമത്തെ സ്വര്‍ണമാണ് ടോക്യോയില്‍ നര്‍വാള്‍ കണ്ടെത്തിയത്. സമ്മാന തുകയ്‌ക്കൊപ്പം സര്‍ക്കാര്‍ ജോലിയും മെഡല്‍ നേടിയ കായിക താരങ്ങള്‍ക്ക് ഹരിയാന സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

സി.കെ.നായിഡു ട്രോഫി: പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് ലീഡ്

കേരളത്തിന് മറ്റൊരു ബാങ്ക് കൂടി നഷ്ടമാകുമോ?, ഐഡിബിഐയില്‍ സിഎസ്ബി ലയിക്കുമോ?; ഓഹരി വിറ്റഴിക്കലില്‍ ഉയരുന്ന ചോദ്യങ്ങള്‍

കാർഷിക പൈതൃകത്തിന്റെ കാവൽക്കാരൻ, തീരാനഷ്ടം; ചെറുവയൽ രാമന്റെ വിയോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു

ഹരിതവിപ്ലവത്തിന്റെ വഴിയേ പോയില്ല; നാടൻ നെല്ലിനങ്ങൾക്കായി ഒരു ജീവിതം