മധുഷങ്കയും പതിരനയും  എക്സ്
Sports

പരിക്കേറ്റ് പതിരനയും മധുഷങ്കയും പുറത്ത്, കഷ്ടകാലം തീരാതെ ലങ്ക

ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം

Author : സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ഇന്ത്യക്കെതിരായ ടി20 പരമ്പര സമ്പൂര്‍ണമായി അടിയറവ് വച്ചതിന്റെ ക്ഷീണത്തിലാണ് ആതിഥേയരായ ശ്രീലങ്ക. നാളെ ഏകദിന പോരാട്ടം തുടങ്ങാനിരിക്കെ അവരുടെ തിരിച്ചടികള്‍ അവസാനിക്കുന്നില്ല. ടീമിലെ രണ്ട് നിര്‍ണായക പേസര്‍മാരായ മതീഷ പതിരന, ദില്‍ഷന്‍ മധുഷങ്ക എന്നിവര്‍ പരിക്കേറ്റ് പുറത്ത്. ഇരുവരും ഏകദിന പരമ്പര കളിക്കില്ല.

വലതു തോളിനേറ്റ പരിക്കാണ് പതിരനയുടെ പുറത്താകലിനു പിന്നില്‍. ഇന്ത്യക്കെതിരായ മൂന്നാം ടി20യില്‍ ക്യാച്ചിനായി ഡൈവ് ചെയ്തപ്പോഴാണ് താരത്തിനു പരിക്കേറ്റത്. മൂന്നാം ടി20യില്‍ താരം പന്തെറിഞ്ഞിട്ടുമില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തുടയ്‌ക്കേറ്റ പരിക്കാണ് മധുഷങ്കയ്ക്ക് വിനയായത്. പരിശീലനത്തിനിടെയാണ് താരത്തിനു പരിക്കേറ്റത്.

ഇഷാന്‍ മലിംഗ, മുഹമ്മദ് ഷിറാസ് എന്നിവരെ പകരക്കാരായി ടീമിലേക്ക് വിളിച്ചിട്ടുണ്ട്. കുശാലന്‍ ജനിത്, ജെഫ്രി വന്‍ഡര്‍സെ, പ്രമോദ് മദുഷന്‍ എന്നിവരെ സ്റ്റാന്‍ഡ് ബൈ താരങ്ങളായും ഏകദിന ടീമില്‍ ഉല്‍പ്പെടുത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരാളിലേക്ക് ചുരുങ്ങിയ ഭരണം'; വീഴ്ചകള്‍ തിരുത്തി അണികളിലേക്ക് മടങ്ങാന്‍ സിപിഎം

ഇന്നും നാളെയും ശക്തമായ മഴ, 50 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റിനും ഇടിമിന്നലിനും സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Today's Rashi Phalam September 15| പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം