ദോഹ: ഗ്രൂപ്പ് ഘട്ടത്തില്‍ സൗദിയില്‍ നിന്നേറ്റ തിരിച്ചടിയില്‍ നിന്ന് അര്‍ജന്റീന തിരികെ കയറി കഴിഞ്ഞു. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളുകളാണ് മെസിയുടെ പേരില്‍ ഇപ്പോഴുള്ളത്. ഗോള്‍ വേട്ട തുടരാനുറച്ച് ഓസ്‌ട്രേലിയക്കെതിരെ ഇറങ്ങുമ്പോള്‍ ഒരു നേട്ടത്തിലേക്ക് കൂടി മെസി എത്തും...
ആയിരം മത്സരം എന്ന നേട്ടമാണ് മെസി സ്വന്തമാക്കാന്‍ പോകുന്നത്. ബാഴ്‌സയ്ക്ക് വേണ്ടി മെസി കളിച്ചത് 778 മത്സരങ്ങള്‍ അര്‍ജന്റീനക്ക് വേണ്ടി 168 കളിയും പിഎസ്ജിക്കായി 53 മത്സരവും മെസി കളിച്ചു. ബാഴ്‌സയില്‍ 672 ഗോളും പിഎസ്ജിയില്‍ 23 ഗോളുകളും നേടിയപ്പോള്‍ ദേശിയ ടീമിനൊപ്പം നിന്ന് 93 വട്ടമാണ് മെസി വല കുലുക്കിയത്.
നോക്കൗട്ട് ഘട്ടത്തില്‍ മെസി ഇതുവരെ ഗോള്‍ നേടിയിട്ടില്ല
കോണ്‍മെബോളില്‍ നിന്ന് 1000 മത്സരം കളിക്കുന്ന ആദ്യ താരമാവും മെസി ഓസ്‌ട്രേലിയക്കെതിരെ ഇറങ്ങുന്നതോടെ. 1000 മത്സരം എന്ന നേട്ടം തികയ്ക്കുന്ന ഓസ്‌ട്രേലിയക്കെതിരായ കളിയില്‍ മെസി ഗോള്‍വല കുലുക്കുമോ എന്ന ആകാംക്ഷയിലാണ് ലോകം. കാരണം. ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ മെസി ഇതുവരെ ഗോള്‍ നേടിയിട്ടില്ല.
2010, 2014, 2018 ലോകകപ്പുകളില്‍ നോക്കൗട്ട് ഘട്ടത്തില്‍ അസിസ്റ്റ് നല്‍കാന്‍ മെസിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ ലോകകപ്പുകളിലായി നോക്കൗട്ട് ഘട്ടത്തില്‍ 23 വട്ടം അവസരങ്ങള്‍ സൃഷ്ടിക്കാന്‍ മെസിക്കായെങ്കിലും വല കുലുങ്ങിയില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates