MI vs RCB IPL 2026 Match Preview Both Teams Aim for Win. file
Sports

'മുന്നിൽ ജയം മാത്രം'; രോഹിത്തിനെ നേരിടാൻ കോഹ്‌ലി എത്തുന്നു, ഇന്ന് മുംബൈ - ബംഗളൂരു പോരാട്ടം

മുംബൈ ഇന്ത്യൻസ് ആദ്യ മത്സരം ജയിച്ചാണ് ടൂർണമെന്റ് തുടങ്ങിയത്. എന്നാൽ അതിന് ശേഷം കളിച്ച രണ്ട് മത്സരങ്ങളിലും കനത്ത തോൽവികൾ നേരിടേണ്ടി വന്നിരുന്നു.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും. വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ 'ഹോം ഗ്രൗണ്ട്' ആനുകൂല്യം മുതലാക്കി വിജയം നേടാമെന്ന പ്രതീക്ഷയിലാണ് മുംബൈ ഇന്ത്യൻസ്. ഇരു ടീമുകളും അവരുടെ അവസാന മത്സരത്തിൽ തോൽവി വഴങ്ങിയാണ് ഇന്നത്തെ പോരാട്ടത്തിന് എത്തുന്നത്.

കഴിഞ്ഞ മത്സരത്തിൽ വൈഭവ് സൂര്യവംശിയുടെ മികവിൽ ബംഗളൂരുവിനെ രാജസ്ഥാൻ തോൽപ്പിച്ചിരുന്നു. മുംബൈ ഇന്ത്യൻസ് ആദ്യ മത്സരം ജയിച്ചാണ് ടൂർണമെന്റ് തുടങ്ങിയത്. എന്നാൽ അതിന് ശേഷം കളിച്ച രണ്ട് മത്സരങ്ങളിലും കനത്ത തോൽവികൾ നേരിടേണ്ടി വന്നിരുന്നു. വിജയ വഴിയിൽ തിരിച്ചെത്താൻ ഇരു ടീമുകൾക്കും വിജയം അനിവാര്യമാണ്.

മുംബൈ നേരിടുന്ന പ്രധാനപ്രശ്‌നം ബാറ്റിങ് നിരയിലെ മോശം പ്രകടനമാണ്. ടീമിന്റെ മിഡിൽ ഓർഡറിന് ഇതുവരെ സ്ഥിരത കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തിലക് വർമയും സൂര്യകുമാർ യാദവും മുൻ സീസണുകളിലെ പോലെ തിളങ്ങാൻ കഴിഞ്ഞിട്ടില്ല. ബൗളിങ്ങിൽ ജസ്പ്രിത് ബുംറയിലാണ് ടീമിന്റെ പ്രതീക്ഷ.

അതേ സമയം, ഈ സീസണിൽ സ്ഥിരതയാർന്ന പ്രകടനമാണ് ആർസിബിയുടേത്. കഴിഞ്ഞ മത്സരത്തിൽ തോൽവി വഴങ്ങി എങ്കിലും ടീമിന്റെ ബാറ്റിങ് നിര ശക്തമാണ്. നായകൻ രജത് പടിദാര്‍, വിരാട് കോഹ്‌ലി, ദേവ്ദത്ത് പടിക്കൽ ,വെങ്കടേഷ് അയ്യർ എന്നിവർ മികച്ച ഫോമിലാണ്.

MI vs RCB IPL 2026 Match Preview Both Teams Aim for Win.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്ത്രീകള്‍ നയിക്കുമ്പോഴെ സമൂഹം മുന്നേറൂ'; വനിത ബില്ലില്‍ പിന്തുണ തേടി എംപിമാര്‍ക്ക് കത്തയച്ച് പ്രധാനമന്ത്രി; അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി ബിജെപി

വെട്രിമാരന്റെ 'അരസ'നിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച് ജിബിൻ ​ഗോപിനാഥ്

പത്ത് മാസം നീണ്ട തര്‍ക്കത്തിന് പരിഹാരം ; വിവാദ 90 ഡിഗ്രി റെയില്‍വേ ഓവര്‍ ബ്രിഡ്ജ് പുനര്‍നിര്‍മിക്കും

'രക്ഷകനായി' എത്തി; വാഹനാപകടത്തില്‍ പരിക്കേറ്റ 25കാരിക്ക് നേരെ ലൈംഗികാതിക്രമം; യുവാവിനെതിരെ കേസ്

'പെര്‍ഫെക്ട് ഗ്രൂമിങ് ഏട്ടായി'; വിവാദത്തിനിടെ ഗ്രേസിന്റെ വിഡിയോ; ഗ്ലോറിഫൈ ചെയ്ത് മെഴുകുവാണെന്ന് വിമര്‍ശനം

SCROLL FOR NEXT