മൈക്കല്‍ ക്ലാര്‍ക്ക് എക്സ്
Sports

ഇതിഹാസ ബാറ്റര്‍, ലോകകപ്പ് സമ്മാനിച്ച നായകന്‍; മൈക്കല്‍ ക്ലാര്‍ക്ക് ഓസ്ട്രേലിയൻ ക്രിക്കറ്റ് ഹാള്‍ ഓഫ് ഫെയ്മില്‍

64ാം അംഗമായി പേര് ചേര്‍ത്താണ് മുന്‍ നായകന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ആദരം നല്‍കിയത്

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഇതിഹാസ ബാറ്ററും ഓസ്‌ട്രേലിയക്ക് ലോകകപ്പ് കിരീടം സമ്മാനിച്ച നായകനുമായ മൈക്കല്‍ ക്ലാര്‍ക്ക് ഓസ്ട്രേലിയൻ ക്രിക്കറ്റ് ഹാള്‍ ഓഫ് ഫെയിമില്‍. 64ാം അംഗമായി പേര് ചേര്‍ത്താണ് മുന്‍ നായകന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ആദരം നല്‍കിയത്.

സിഡ്‌നി മൈതാനത്തു നടന്ന ചടങ്ങില്‍ ക്ലാര്‍ക്കിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ആദരിച്ചു. 8600നു മുകളില്‍ ടെസ്റ്റ് റണ്‍സും 28 സെഞ്ച്വറികളുമുള്ള താരമാണ് ക്ലാര്‍ക്ക്. സിഡ്‌നി ഗ്രൗണ്ടില്‍ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഏക താരവും ക്ലാര്‍ക്കാണ്.

12 വര്‍ഷം നീണ്ട കരിയറില്‍ ടെസ്റ്റില്‍ 8643 റണ്‍സും ഏകദിനത്തില്‍ 7981 റണ്‍സും ക്ലാര്‍ക്ക് നേടി. ഇന്ത്യക്കെതിരെ 329 റണ്‍സടക്കം ടെസ്റ്റില്‍ 28 സെഞ്ച്വറികള്‍.

2015ല്‍ ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് നേടുമ്പോള്‍ നായക സ്ഥാനത്ത് ക്ലാര്‍ക്കായിരുന്നു. 2013- 14 വര്‍ഷത്തെ ആഷസ് പരമ്പര 5-0ത്തിനു തൂത്തുവാരുമ്പോഴും ടീമിനെ നയിച്ചത് ക്ലാര്‍ക്കായിരുന്നു. 34ാം വയസിലാണ് താരം വിരമിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

SCROLL FOR NEXT