ഫോട്ടോ: പിടിഐ 
Sports

പ്രതീക്ഷ മില്ലറില്‍, ആറ് വിക്കറ്റുകള്‍ നഷ്ടം; മികച്ച സ്‌കോറിനായി ദക്ഷിണാഫ്രിക്കയുടെ കഠിന യജ്ഞം

നേരത്തെ 14 ഓവര്‍ മത്സരം പിന്നിട്ടപ്പോള്‍ മഴ പെയ്തിരുന്നു. ഇതോടെ കളി നിര്‍ത്തി.  മഴയെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് സെമിയില്‍ മികച്ച സ്‌കോറിനായി ദക്ഷിണാഫ്രിക്കയുടെ ശ്രമം. അര്‍ധ സെഞ്ച്വറിയുമായി ഒരറ്റത്ത് ഡേവിഡ് മില്ലര്‍ നില്‍ക്കുന്നതു മാത്രമാണ് അവര്‍ക്ക് ആശ്വസിക്കാനുള്ളത്. നിലവില്‍ ദക്ഷിണാഫ്രിക്ക 6 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെന്ന നിലയില്‍. 

മില്ലര്‍ 80 റണ്‍സുമായി ബാറ്റിങ് തുടരുന്നു. ഒപ്പം 19 റണ്‍സുമായി ജെറാര്‍ഡ് കോറ്റ്‌സിയും ക്രീസില്‍. 

നേരത്തെ 14 ഓവര്‍ മത്സരം പിന്നിട്ടപ്പോള്‍ മഴ പെയ്തിരുന്നു. ഇതോടെ കളി നിര്‍ത്തി.  മഴയെത്തിയത്. കളി നിര്‍ത്തുമ്പോള്‍ ദക്ഷിണഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സെന്ന പരിതാപതരമായ സ്ഥിതിയിലായിരുന്നു. പിന്നീട് അഞ്ചാം വിക്കറ്റില്‍ മില്ലര്‍ക്കൊപ്പം ഹെയ്ന്റിച് ക്ലാസന്‍ ചേര്‍ന്നതോടെയാണ് ദക്ഷിണാഫ്രിക്ക മത്സരം തിരികെ പിടിച്ചത്. ഇരുവരും ചേര്‍ന്നു 95 റണ്‍സ് ചേര്‍ത്താണ് ടീമിനെ രക്ഷിച്ചത്. 24 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായപ്പോഴായിരുന്നു ഇരുവരുടേയും രക്ഷാ പ്രവര്‍ത്തനം. 

അതിനിടെ സ്‌കോര്‍ 119 എത്തിയപ്പോള്‍ തുടരെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായത് ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും ക്ഷീണമായി. ക്ലാസന്‍ (47), പിന്നാലെ വന്ന മാര്‍ക്കോ ജന്‍സന്‍ എന്നിവര്‍ അടുത്തടുത്ത പന്തുകള്‍ മടങ്ങി. ട്രാവിസ് ഹെഡ്ഡിനാണ് രണ്ട് വിക്കറ്റുകളും. 

ടോസ് നേടി ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങുകയായിരുന്നു. എന്നാല്‍ ക്യാപ്റ്റന്റെ തീരുമാനം പാളുന്നതാണ് കണ്ടത്. 

ആദ്യം ബാറ്റിങിനു ഇറങ്ങിയ പ്രോട്ടീസിനു ആദ്യ ഓവറിലെ അവസാന പന്തില്‍ ക്യാപ്റ്റന്‍ ടെംബ ബവുമയെ നഷ്ടമായി. താരം സംപൂജ്യനായി മടങ്ങി. എട്ട് റണ്‍സിലെത്തിയപ്പോള്‍ മൂന്ന് റണ്‍സുമായി ക്വിന്റന്‍ ഡി കോക്കും പുറത്ത്. എയ്ഡന്‍ മാര്‍ക്രം 20 പന്തുകള്‍ പ്രതിരോധിച്ചു. പത്ത് റണ്‍സുമായി കൂടാരം കയറി. സ്‌കോര്‍ 24ല്‍ നില്‍ക്കെ റസി വാന്‍ ഡെര്‍ ഡസ്സനും പുറത്ത്. 31 പന്തുകള്‍ നേരിട്ട് എടുത്തത് ആറ് റണ്‍സ്. 

ഓസ്ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്സല്‍വുഡ്, ട്രാവിസ് ഹെഡ്ഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

ചൂട് കുറയ്ക്കാൻ ഈ ആഹാരങ്ങൾ ഒഴിവാക്കാം

'സൂര്യയുടെ മുൻപിൽ വച്ച് സുപ്രിയ എന്നെ അറിയില്ല എന്ന് പറഞ്ഞു; അവർ കാരണമാണ് ഞാൻ ജേർണലിസം പഠിക്കാൻ പോകുന്നത്'

SCROLL FOR NEXT