സൺറൈസേഴ്സ് ടീം അം​ഗങ്ങൾ/ചിത്രം: ട്വിറ്റർ 
Sports

മിക്ക ഓവറിലെയും ആദ്യ ബോള്‍ പിഴച്ചു, പരാജയത്തിന് കാരണം മോശം ബൗളിങ്ങെന്ന് വാര്‍ണര്‍ 

കൊല്‍ക്കത്ത ഇത്രയധികം റണ്‍ നേടുമെന്ന് കരുതിയില്ലെന്ന് വാര്‍ണര്‍

Author : സമകാലിക മലയാളം ഡെസ്ക്


കൊല്‍ക്കത്തയ്‌ക്കെതിരായ പരാജയം ബൗളിങ്ങിലെ പിഴവുകള്‍ മൂലമെന്ന് സമ്മതിച്ച സണ്‍റൈസേഴ്‌സ് നായകന്‍ ഡേവിഡ് വാര്‍ണര്‍. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്തപ്പോള്‍ കൊല്‍ക്കത്ത ഇത്രയധികം റണ്‍ നേടുമെന്ന് കരുതിയില്ലെന്ന് വാര്‍ണര്‍. 20 ഓവറില്‍ ആറ് വിക്കറ്റിന് 187 റണ്‍സായിരുന്നു കൊല്‍ക്കത്ത അടിച്ചുകൂട്ടിയത്. ബാറ്റങ്ങിന് അനുകൂലമല്ലാത്ത പിച്ചുമായി പൊരുത്തപ്പെടാനും നല്ല കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാനും എതിരാളികള്‍ വിജയിച്ചെന്ന് താരം സമ്മതിച്ചു. 

"ഈ പിച്ചില്‍ ഇത്രയധികം റണ്‍സ് നേടുമെന്ന് ഞാന്‍ കരുതിയില്ല. അവര്‍ വളരെ മനോഹരമായി പൊരുത്തപ്പെട്ടു, നല്ല കൂട്ടുകെട്ടുകളുണ്ടാക്കി. മിക്ക ഓവറുകളിലെയും ആദ്യ ബോള്‍ കൃത്യമായി എറിയുന്നതില്‍ പരാജയപ്പെട്ടു. അവസാന ഓവറുകളില്‍ ഒരുപാട് റണ്‍ വിട്ടുകൊടുക്കുകയും ചെയ്തു", വാർണർ വിലയിരുത്തി.

ആദ്യ കളി ജയിക്കണമെന്നായിരുന്നു ആഗ്രഹമെന്ന് വാര്‍ണര്‍ പറഞ്ഞു, ഇതേ ഗ്രൗണ്ടില്‍ ഇനിയും നാല് കളികള്‍ കൂടെയുണ്ട്. കളിക്കളത്തിന്റെ അളവുകളുമായി പൊരുത്തപ്പെടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നെന്ന് വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

Today's Rashi Phalam October 12| പുതിയ വരുമാന മാർ​ഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ