Mohammed Shami x
Sports

10 കോടി, മുഹമ്മദ് ഷമി ലഖ്നൗ സൂപ്പർ ജയന്റ്സിൽ; നിതീഷിനെ ‍‍ഡ‍ൽഹിക്ക് നൽകി രാജസ്ഥാൻ

സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറും ലഖ്നൗ ടീമിൽ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎൽ 2026 സീസണിലേക്കുള്ള താരങ്ങളെ നിലനിർത്താനുള്ള അവസാന ദിവസമായ ഇന്ന് ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയെ സ്വന്തം ടീമിലെത്തിച്ച് ലഖ്നൗ സൂപ്പർ ജയന്റ്സ്. സൺറൈസേഴ്സ് ഹൈദരാബാദിൽ നിന്നാണ് താരം അടുത്ത സീസണിൽ ലഖ്നൗവിനായി ഇറങ്ങാനൊരുങ്ങുന്നത്. 10 കോടി രൂപയ്ക്കാണ് ലഖ്നൗ ഷമിക്കായി മുടക്കിയത്.

കഴിഞ്ഞ സീസണിൽ എസ്ആർഎച്ചിലെത്തിയ ഷമിയ്ക്ക് കാര്യമായി തിളങ്ങാനിയിരുന്നില്ല. താരം 9 മത്സരങ്ങളിൽ നിന്നു 6 വിക്കറ്റുകൾ മാത്രമാണ് വീഴ്ത്തിയത്. പരിക്കിനെ തുടർന്നു ദീർഘ നാളായി താരം കളത്തിനു പുറത്തായിരുന്നു. ഈ സീസണിൽ രഞ്ജി പോരാട്ടത്തിലൂടെ തിരിച്ചെത്തിയ ഷമി ബം​ഗാളിനായി തകർപ്പൻ ഫോമിലാണ് പന്തെറിയുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്നു 15 വിക്കറ്റുകൾ വീഴ്ത്തിയ ഷമി ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. അതിനിടെയാണ് ടീം മാറ്റം.

ടീം ഉടമ സഞ്ജീവ് ​ഗോയങ്ക ഷമിയെ ലഖ്നൗവിലേക്ക് സ്വാ​ഗതം ചെയ്തു താരത്തിന്റെ ചിത്രം പങ്കിട്ടു. കുറിപ്പോടെയാണ് പോസ്റ്റ്. ചിരിക്കൂ, കാരണം നിങ്ങൾ ലഖ്നൗവിലാണ്- എന്നാണ് അദ്ദേഹത്തിന്റെ കമന്റ്.

ഷമിയ്ക്കൊപ്പം ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറേയും ലഖ്നൗ ഇത്തവണ സ്വന്തമാക്കിയിട്ടുണ്ട്. യുവ ഇന്ത്യൻ സ്പിന്നർ മായങ്ക് മാർക്കണ്ഡെ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിൽ നിന്നു മുംബൈ ഇന്ത്യൻസിലെത്തി. നിതീഷ് റാണയെ രാജസ്ഥാൻ റോയൽ‌സ് ഡൽഹി ക്യാപിറ്റൽസിനു നൽകി പകരം ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ഡോണോവൻ ഫെറേരയെ ടീമിലെത്തിച്ചു.

Ahead of the upcoming season of IPL, all franchises have reshuffled some of their players to reconstruct a new team. Here is a full list of traded players.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിനോയ് വിശ്വമല്ല പിണറായി വിജയന്‍; സിപിഐ ചതിക്കുന്ന പാര്‍ട്ടിയല്ല; വെള്ളാപള്ളിയെ കാറില്‍ കയറ്റിയത് ശരി'

ആദ്യഘട്ട വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറും; ടൗണ്‍ഷിപ്പ് നിര്‍മ്മാണം ദ്രുതഗതിയിലെന്ന് മുഖ്യമന്ത്രി

മാർഷ് നയിക്കും; ഇന്ത്യൻ മണ്ണിൽ കപ്പടിക്കാൻ സ്പിന്നർമാരെ ഇറക്കി ഓസ്ട്രേലിയ; ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൗണ്ട് കൂട്ടണോ? ഇവ ഡയറ്റിൽ ചേർക്കാം

പൈനാപ്പിൾ കഴിച്ചാൽ ആർത്തവ വേദന കുറയുമോ?

SCROLL FOR NEXT