Mohammed Shami x
Sports

'മുഹമ്മദ് ഷമി' എൽഎസ്ജി വിട്ട് എങ്ങോട്ട്! അടുത്ത വമ്പന്‍ 'ഡീല്‍' ഉടന്‍?

ഐപിഎല്ലിലെ അടുത്ത വമ്പന്‍ താരക്കൈമാറ്റം ഉടന്‍ എന്ന് റിപ്പോര്‍ട്ടുകള്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ലഖ്‌നൗ: ഐപിഎല്‍ 2027നു മുന്നോടിയായി അടുത്ത വമ്പന്‍ താരക്കൈമാറ്റ ഡീല്‍ അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മുംബൈ ഇന്ത്യന്‍സില്‍ നിന്നു ഹര്‍ദിക് പാണ്ഡ്യയെ കൊണ്ടുവന്ന് അര്‍ഷ്ദീപ് സിങിനെ കൈമാറിയ പഞ്ചാബ് കിങ്‌സിനു പിന്നാലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് പുതിയ നീക്കം നടത്തുന്നത്. നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരമായ ഇന്ത്യന്‍ വെറ്ററന്‍ പേസര്‍ മുഹമ്മദ് ഷമിയെ രാജസ്ഥാന്‍ റോയല്‍സിനു കൈമാറി ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ സാം കറനെ സ്വന്തമാക്കാനാണ് ലഖ്‌നൗ നീക്കം നടത്തുന്നത്.

ഇരു ടീമുകളും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലാണെന്നും ഡീല്‍ നീക്കം അന്തിമ ഘട്ടത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ ട്രേഡിന്റെ ഭാഗമായി ഇരു ടീമുകളില്‍ നിന്നു കൂടുതല്‍ താരങ്ങളെ പരസ്പരം കൈമാറിയേക്കുമെന്നും വിവരമുണ്ട്. ലഖ്‌നൗ സ്പിന്നര്‍ എം സിദ്ധാര്‍ഥ് ഈ ഡീലില്‍ ഭാഗമാകുന്ന താരങ്ങളില്‍ ഒരാളാണ്.

കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ നിന്നു 10 കോടി രൂപയ്ക്കാണ് ഷമി ലഖ്‌നൗവില്‍ എത്തിയത്. കഴിഞ്ഞ സീസണില്‍ 13 കളിയില്‍ നിന്നു 12 വിക്കറ്റുകള്‍ വീഴ്ത്താന്‍ വെറ്ററന്‍ താരത്തിനു സാധിച്ചു. എന്നാല്‍ എല്‍എസ്ജി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു. ഈ ട്രേഡ് യാഥാര്‍ഥ്യമായാല്‍ ഷമി കളിക്കുന്ന ഏഴാമത്തെ ഐപിഎല്‍ ഫ്രാഞ്ചൈസിയായി രാജസ്ഥാന്‍ റോയല്‍സ് മാറും.

കഴിഞ്ഞ സീസണില്‍ സഞ്ജു സാംസണുമായി ബന്ധപ്പെട്ട ഹൈ പ്രൊഫൈല്‍ ട്രേഡിലൂടെയാണ് സാം കറന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നു രാജസ്ഥാന്‍ റോയല്‍സില്‍ എത്തിയത്. എന്നാല്‍ പരിക്കിനെ തുടര്‍ന്നു താരത്തിനു ഒരു മത്സരം പോലും രാജസ്ഥാന്‍ ജേഴ്‌സിയില്‍ കളിക്കാന്‍ സാധിച്ചില്ല. ഇത് രാജസ്ഥാന്റെ കണക്കുകൂട്ടല്‍ പാടെ തെറ്റിച്ച ഡീലായും മാറി.

അടുത്ത സീസണിനു മുന്നോടിയായുള്ള താരക്കൈമാറ്റ ഡീലുകള്‍ ഈ മാസം 17 വരെയാണ് ടീമുകള്‍ക്ക് നടത്താന്‍ സാധിക്കുന്നത്. നിലനിര്‍ത്തുന്ന താരങ്ങളുടേയും ഒഴിവാക്കുന്നവരുടേയും പട്ടിക 17നു ശേഷം ടീമുകള്‍ പുറത്തുവിടും. അടുത്ത സീസണിലേക്കുള്ള താരലേലം ഡിസംബര്‍ 16നാണ്. എന്തായാലും ഷമി- സാം കറന്‍ ഡീലിന്റെ കടലാസ് ജോലികള്‍ പൂര്‍ത്തിയാകുന്നതോടെ ട്രേഡ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരും.

Mohammed Shami could be on his way to Rajasthan Royals ahead of next week's Indian Premier League (IPL) retention deadline, with his present franchise Lucknow Super Giants negotiating a deal to get England all-rounder Sam Curran in exchange, according to a report

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പുത്തന്‍ ഇന്നോവ: സാമ്പത്തിക പ്രതിസന്ധിക്കിടെ 24 കാറിന് ചെലവ് 9.6കോടി

മോദി എന്റെ ഫോണ്‍ ചോര്‍ത്തുന്നു; പുതിയ 24കാര്‍ വാങ്ങാന്‍ സര്‍ക്കാര്‍; ജപ്തി നടപടികള്‍ക്കിടെ വീട്ടമ്മ ആത്മഹത്യ ചെയ്തു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'നല്ല സ്റ്റൈലൻ ക്ലീൻ ബൗൾ‍ഡ്'! ഹെൻ‍റിക്ക് ജേഴ്‌സി സമ്മാനിച്ച് കോഹ്‌ലി, കൈയടി

ഒമ്പത് തീരദേശ ജില്ലകളില്‍ പ്രത്യേക സ്‌ക്വാഡുകള്‍; 'ഓപ്പറേഷന്‍ പൈതല്‍' ആരംഭിച്ചു

'പഴയ 'ബാച്ച്ലർ പാർട്ടി'യല്ല ഇത്, വേറൊരു കഥയും കഥാപാത്രങ്ങളുമാണ്'; 'ബാച്ച്ലർ പാർട്ടി ഡ്യൂ'വിനെക്കുറിച്ച് സൗബിൻ