വീഡിയോ ദൃശ്യത്തില്‍ നിന്ന്‌ 
Sports

'നന്ദി, ജീസസ്, ഹല്ലേലൂയ..'; മകന്റെ കളി കണ്ട് സന്തോഷത്താല്‍ മതിമറന്ന് അമ്മ; വീഡിയോ വൈറല്‍

ബല്‍ജിയത്തിനെതിരായ മത്സരത്തില്‍ 74-ാം മിനുട്ടിലാണ് ലാറിയക്ക് പകരക്കാരനായി സാം എഡാകുബേ ഇറങ്ങിയത്

സമകാലിക മലയാളം ഡെസ്ക്

ഓട്ടാവ: മക്കളുടെ ചെറിയ നേട്ടം പോലും മാതാപിതാക്കള്‍ക്ക് ഏറെ അഭിമാനകരമായ സംഭവങ്ങളാണ്. ലോകകപ്പ് പോലുള്ള സുപ്രധാന മത്സരത്തില്‍ മകന്‍ രാജ്യത്തിന് വേണ്ടി കളിക്കാനിറങ്ങിയാലോ... അത്തരമൊരു സന്ദര്‍ഭത്തില്‍ ഒരു അമ്മയുടെ ആഹ്ലാദ പ്രകടനം വൈറലായി മാറിയിരിക്കുകയാണ്.

ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ കാനഡയുടെ സാം എഡാകുബേയുടെ കളി കണ്ടാണ് അമ്മ ഡീ സന്തോഷം കൊണ്ട് മതിമറന്നത്. 'എന്റെ മകന്‍ ലോകകപ്പില്‍ കളിക്കുന്നു. നന്ദി, ജീസസ്, ഹല്ലേലൂയ..' എന്ന് അമ്മ വിളിച്ചു പറയുന്നത് വിഡിയോയിലുണ്ട്.

ഇഎസ്പിഎന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലായി മാറിയത്. ബല്‍ജിയത്തിനെതിരായ മത്സരത്തില്‍ 74-ാം മിനുട്ടിലാണ് ലാറിയക്ക് പകരക്കാരനായി സാം എഡാകുബേ ഇറങ്ങിയത്. കനേഡിയന്‍ ടീമിന്റെ പ്രതിരോധ താരമാണ് 27കാരനായ സാം. അമ്മയുടെ സ്‌നേഹപ്രകടനത്തിന്റെ വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലേഷ്യയുമായി പത്ത് നിര്‍ണായക കരാര്‍; ഇന്ത്യ- ആസിയാന്‍ വ്യാപാര കരാറിന്റെ പുനഃപരിശോധന വേഗത്തിലാക്കും

കുടുംബത്തിൽ സന്തോഷകരമായ തീരുമാനങ്ങൾ എടുക്കും

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങൾക്കെങ്ങ​യെന്നറിയാം

ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; അമ്മയ്ക്ക് ഗുരുതര പരിക്ക്

വിദേശ ജോലി സ്വപ്നമാണോ?; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

SCROLL FOR NEXT