Lisa Keightley x
Sports

ഓസ്‌ട്രേലിയക്കൊപ്പം 2 ലോകകപ്പ് നേട്ടങ്ങള്‍; ലിസ കെയ്റ്റ്‌ലി മുംബൈ ഇന്ത്യന്‍സ് വനിതാ ടീം കോച്ച്

1997, 2005 ലോകകപ്പ് കിരീടം നേടിയ ഓസീസ് ടീമില്‍ അംഗം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ പുതിയ കോച്ചായി ലിസ കെയ്റ്റ്‌ലിയെ നിയമിച്ചു. രണ്ട് തവണ ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ടീമില്‍ അംഗമായിരുന്ന താരമാണ് ലിസ. 1997, 2005 ലോകകപ്പ് നേട്ടങ്ങളിലാണ് താരം പങ്കാളിയായത്.

താരമെന്ന നിലയിലുള്ള കരിയര്‍ അവസാനിച്ച ശേഷം അവര്‍ പരിശീലക വേഷത്തിലേക്ക് മാറിയിരുന്നു. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് അടക്കമുള്ള രാജ്യങ്ങളിലെ വനിതാ ലീഗുകളില്‍ വിവിധ ടീമുകളെ പരിശീലിപ്പിച്ചതിന്റെ പരിചയ സമ്പത്തുമായാണ് അവര്‍ വനിതാ പ്രീമിയര്‍ ലീഗിലേക്കെത്തുന്നത്. വനിത പ്രീമിയര്‍ ലീഗ്, വനിത ദി ഹണ്ട്രഡ് പോരാട്ടങ്ങളില്‍ അവര്‍ വിവിധ ടീമുകള്‍ക്കായി തന്ത്രമൊരുക്കിയിട്ടുണ്ട്.

വനിതാ പ്രീമിയര്‍ ലീഗില്‍ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ടീമാണ് മുംബൈ ഇന്ത്യന്‍സ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ ഹര്‍മന്‍പ്രീത് കൗറാണ് അവരുടെ നായക സ്ഥാനം അലങ്കരിക്കുന്നത്. 2023ല്‍ പ്രഥമ കിരീടം സ്വന്തമാക്കിയ അവര്‍ ഇക്കഴിഞ്ഞ സീസണില്‍ വീണ്ടും ചാംപ്യന്‍മാരായിരുന്നു. വനിത പ്രീമിയര്‍ ലീഗിന്റെ മൂന്ന് അധ്യായങ്ങളില്‍ രണ്ടിലും ചാംപ്യന്‍മാരായത് മുംബൈ ആണ്.

Lisa Keightley: Mumbai Indians have appointed Lisa Keightley, an Australian cricket legend and two-time World Cup winner, as their women's team's head coach.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൂക്ഷ്മപരിശോധന അവസാനിച്ചു, സംസ്ഥാനത്ത് ആകെ സ്ഥാനാര്‍ഥികള്‍ 98,451

ഇടുക്കിയില്‍ കോണ്‍ഗ്രസിനോട് ഇടഞ്ഞ് ലീഗ്; മൂന്നു വാര്‍ഡുകളില്‍ ഒറ്റയ്ക്ക് മത്സരിക്കും

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ സഞ്ജു നയിക്കും

'ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടരുത്, അവര്‍ നുഴഞ്ഞു കയറി വിശ്വാസികളേയും നശിപ്പിക്കും'; ആവര്‍ത്തിച്ച് സമസ്ത

ജമ്മുവില്‍ പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു

SCROLL FOR NEXT