Mitchell Santner x
Sports

പ്ലേ ഓഫിലെത്താന്‍ മരണക്കളി വേണം; നിര്‍ണായക താരം പുറത്ത്; മുംബൈ ഇന്ത്യന്‍സിന് കനത്ത അടി

7 കളിയില്‍ അഞ്ചും തോറ്റ് മുംബൈ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്ത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ തുലാസില്‍ നില്‍ക്കുന്ന മുംബൈ ഇന്ത്യന്‍സിനു മറ്റൊരു കനത്ത അടി. അവരുടെ സ്പിന്‍ ബൗളര്‍മാരില്‍ നിര്‍ണായക സ്ഥാനം അലങ്കരിക്കുന്ന ന്യൂസിലന്‍ഡ് നായകനും ഓള്‍ റൗണ്ടറുമായ മിച്ചല്‍ സാന്റ്‌നര്‍ ഐപിഎല്ലില്‍ നിന്നു പുറത്തായി. പരിക്കാണ് കിവി ബൗളര്‍ക്കു വിനയായത്.

താരത്തിന് തോളിനാണ് പരിക്കേറ്റത്. പരിക്കു മാറി ഫിറ്റ്‌നെസ് വീണ്ടെടുക്കാന്‍ ദിവസങ്ങളെടുക്കുമെന്നു ഉറപ്പായതോടെയാണ് താരം ടീമില്‍ നിന്നു ഒഴിവായത്. ഏപ്രില്‍ 24നു അരങ്ങേറിയ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ പോരാട്ടത്തിനിടെ ഫീല്‍ഡ് ചെയ്യുമ്പോഴാണ് സാന്റ്‌നര്‍ക്ക് പരിക്കേറ്റത്. ഡൈവിങ് ക്യാച്ചെടുത്തു മത്സരത്തില്‍ ചെന്നൈ ബാറ്റര്‍ കാര്‍ത്തിക് ത്യാഗിയെ സാന്റ്‌നര്‍ പുറത്താക്കിയിരുന്നു. എന്നാല്‍ ഈ ഡൈവിനിടെയാണ് താരത്തിന്റെ തോളിനു പരിക്കു പറ്റിയത്. ഗ്രൗണ്ട് വിട്ട സാന്റ്‌നര്‍ കളിക്കാന്‍ പിന്നീട് ഇറങ്ങിയില്ല.

ഏഴ് കളിയില്‍ അഞ്ചും തോറ്റ് പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് നിലവില്‍ മുംബൈ. നെറ്റ് റണ്‍റേറ്റും പരിതാപകരമാണ്. പ്ലേ ഓഫ് പ്രതീക്ഷ കാക്കണമെങ്കില്‍ ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കണം. അതിനിടെയാണ് വലിയ തിരിച്ചടി നല്‍കി സാന്റ്‌നറുടെ മടക്കം.

കേശവ് മഹാരാജ് പകരക്കാരന്‍

സാന്റ്‌നറുടെ പകരക്കാരനായി മുംബൈ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജിനെ ടീമിലെത്തിച്ചു. പ്രോട്ടീസ് സ്പിന്നര്‍ വലിയ പരിചയ സമ്പത്തുള്ള താരമാണ്. അവസാനം കളിച്ച 30 ടി20 മത്സരങ്ങളില്‍ നിന്നു 31 വിക്കറ്റുകളാണ് മഹരാജ് നേടിയിട്ടുള്ളത്. നിലവില്‍ മികച്ച ഫോമിലാണ് മഹാരാജുള്ളത്.

Mumbai Indians have been dealt a major setback with Mitchell Santner ruled out of IPL 2026 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തേനിയില്‍ ചികിത്സയ്ക്ക് പോയി, ബന്ധു വീട്ടില്‍'; അമ്മയെയും ചേട്ടനെയും കുറിച്ച് പരസ്പര വിരുദ്ധ മറുപടികള്‍; സജിക്കായി അന്വേഷണം കേരളത്തിന് പുറത്തേക്കും

തിരുവനന്തപുരത്ത് സൂര്യാതപമേറ്റതിന് പിന്നാലെ കുഴഞ്ഞുവീണു; ചികിത്സയിലിരിക്കെ വെല്‍ഡിങ് തൊഴിലാളി മരിച്ചു

ലിവിങ് ടുഗദര്‍ അവസാനിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാകില്ല; ഇപ്പോഴെന്തിന് ബലാത്സംഗ പരാതി?: സുപ്രീംകോടതി

മലപ്പുറത്ത് വീണ്ടും കാട്ടാന ആക്രമണം, ടാപ്പിങ് തൊഴിലാളി മരിച്ചു; ആശുപത്രിയില്‍ പ്രതിഷേധം

'ആശുപത്രിയില്‍ അഭിനയിച്ച് കിടന്നിട്ടുണ്ട്, പേടിപ്പെടുത്തുന്ന അനുഭവം'; വാഴയിലെ 'യുകെ ജീവിതം' സത്യമെന്ന് കല്യാണി

SCROLL FOR NEXT