ദോഹ ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രക്ക് വെള്ളി, സ്വര്‍ണം നഷ്ടമായത് നേരിയ വ്യത്യാസത്തില്‍ എക്‌സ്
Sports

ദോഹ ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രക്ക് വെള്ളി; സ്വര്‍ണം നഷ്ടമായത് നേരിയ വ്യത്യാസത്തില്‍

സീസണിലെ മികച്ച ദൂരം കണ്ടെത്തിയ ചോപ്ര തന്റെ സ്വപ്ന ദൂരമായ 90 മീറ്ററിലേക്ക് ജാവലിന്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല

Author : സമകാലിക മലയാളം ഡെസ്ക്

ഖത്തര്‍: ദോഹ ഡയമണ്ട് ലീഗില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് വെള്ളി. അഞ്ചാമത്തെയും അവസാനത്തെയും ത്രോയില്‍ 88.36 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് വെള്ളി മെഡല്‍ അണിഞ്ഞത്. വെറും 0.02 മീറ്ററിനാണ് ഇന്ത്യന്‍ സൂപ്പര്‍ താരത്തിന് ഒന്നാംസ്ഥാനം നഷ്ടമായത്.

സീസണിലെ മികച്ച ദൂരം കണ്ടെത്തിയ ചോപ്ര തന്റെ സ്വപ്ന ദൂരമായ 90 മീറ്ററിലേക്ക് ജാവലിന്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നിലവിലെ ചാമ്പ്യന്‍ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാഡ്ലെച്ച് 88.38 മീറ്റര്‍ ദൂരമെറിഞ്ഞ് ഒന്നാമതെത്തി. ഗ്രനാഡയുടെ ആന്‍ഡേഴ്സന്‍ പീറ്റേഴ്സ് 86.62 മീറ്ററോടെ മൂന്നാമതുമെത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഏറെ കാലത്തെ ഇടവേളയ്‌ക്കൊടുവിലാണ് നീരജ് ചോപ്ര മത്സരിക്കാനിറങ്ങിയത്. നീരജിനൊപ്പം ഇന്ത്യയുടെ കിഷോര്‍ ജനെയും ദോഹ ഡയമണ്ട് ലീഗിലെ പുരുഷ ജാവലിനില്‍ മത്സരിച്ചെങ്കിലും നിരാശനായി മടങ്ങി. 76.31 മീറ്റര്‍ ആണ് കിഷോറിന് കണ്ടെത്താനായ മികച്ച ദൂരം. ഒഡീഷയില്‍ വെച്ച് നടക്കുന്ന ഫെഡറേഷന്‍ കപ്പിലും നീരജ് ചോപ്ര പങ്കെടുക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎം നേതൃത്വത്തില്‍ അഴിച്ചുപണി, പി ജയരാജന്‍, എംബി രാജേഷ്, വി ശിവന്‍കുട്ടി സെക്രട്ടേറിയറ്റില്‍; ഐസക്കും ടിപിയും പുറത്ത്

'ആന്ത്രോപിക് ഏറ്റവും മികച്ച എഐ സ്വന്തമാക്കുന്നത് ഹിറ്റ്‌ലര്‍ക്ക് അണുബോംബ് കിട്ടുന്നതു പോലെ'

‘എന്ന വിലൈ’യിലെ ‘വാൻ മീര്’ ഗാനം പുറത്ത്; നിമിഷ സജയൻ - കരുണാസ് ചിത്രം റിലീസിന് ഒരുങ്ങുന്നു

അഞ്ച് മിനിറ്റിൽ അവക്കാഡോ പേസ്റ്റ് വീട്ടിലുണ്ടാക്കാം, ദോശയ്ക്കൊപ്പവും ടോസ്റ്റിനും അടിപൊളി കോമ്പോ!

ലക്ഷങ്ങള്‍ ലാഭിക്കാം, ഭവന വായ്പയുടെ പലിശഭാരം കുറയ്ക്കാം; ഇതാ ഒരു ഉപായം