നീരജ് ചോപ്ര  എക്സ്
Sports

നീരജ് ചോപ്ര 2024ലെ മികച്ച ജാവലിൻ ത്രോ താരം; തുടരെ രണ്ടാം വർഷവും ഒന്നാം റാങ്കിൽ

പാരിസ് ഒളിംപിക്സിൽ റെക്കോർഡോടെ സ്വർണം നേടിയ പാകിസ്ഥാന്റെ നദീം അർഷാദ് അഞ്ചാം സ്ഥാനത്ത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോർക്ക്: 2024ലെ മികച്ച ജാവലിൻ ത്രോ താരമായി ഇന്ത്യയുടെ ഒളിംപിക്സ് മെഡൽ ജേതാവ് നീരജ് ചോപ്ര. യുഎസ് അത്‍ലറ്റിക്സ് മാസികയായ ട്രാക്ക് ആൻഡ് ഫീൽഡ് ന്യൂസിന്റെ 2024ലെ മികച്ച പുരുഷ ജാവലിൻ ത്രോ താരത്തിനുള്ള റാങ്കിങിൽ നീരജ് ഒന്നാമതെത്തി.

പാരിസ് ഒളിംപിക്സിൽ വെള്ളിയും സീസണിൽ മികച്ച സ്ഥിരത പുലർത്തിയതുമാണ് നീരജിനു തുണയായത്. തുടരെ രണ്ടാം വർഷമാണ് 27കാരനായ താരം റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയത്.

പാരിസിൽ വെങ്കലം നേടിയ ​ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സാണ് റാങ്കിങിൽ രണ്ടാം സ്ഥാനത്ത്. പാരിസിൽ ഒളിംപിക്സിൽ റെക്കോർഡോടെ സ്വർണം നേടിയ പാകിസ്ഥാന്റെ നദീം അർഷാദ് അഞ്ചാം സ്ഥാനത്താണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍

ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാന്‍ മുഖ്യമന്ത്രി എത്തിയത് ഹെലികോപ്റ്ററില്‍; 'ഇതോ ധൂര്‍ത്ത്?'; സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം

കെട്ടിപ്പിടിച്ച് സൗഹൃദം പങ്കിട്ട് ഇന്ത്യ- പാക് ക്രിക്കറ്റ് താരങ്ങൾ! വിഡിയോ വൈറൽ

'ഇപ്പോഴും ഞാൻ എവിടെയും എത്തിയിട്ടില്ല, തുളു സിനിമ വരെ കാണും; സിനിമ കണ്ടില്ലെങ്കിൽ വിഷമമാണ്'