Neeraj Chopra pti
Sports

നീരജ് ചോപ്രയ്ക്ക് നിരാശ, ലോക ചാംപ്യൻ പട്ടം കൈവിട്ടു; സച്ചിന്‍ യാദവിന് നാലാം സ്ഥാനം

ജാവലിന്‍ ത്രോയില്‍ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയുടെ കെഷോം വാല്‍ക്കോട്ട് പുതിയ ലോക ചാംപ്യന്‍

സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര മെഡല്‍ പോരാട്ടത്തില്‍ നിന്നു പുറത്ത്. താരത്തിനു എട്ടാം സ്ഥാനത്തേ ഫിനിഷ് ചെയ്യാന്‍ സാധിച്ചുള്ളു.

ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയുടെ കെഷോം വാല്‍ക്കോട്ടാണ് പുതിയ ജാവലിന്‍ ലോക ചാംപ്യന്‍. താരം 88.16 മീറ്റര്‍ എറിഞ്ഞാണ് സ്വര്‍ണം സ്വന്തമാക്കിയത്. ഗ്രനാഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സനാണ് ഈയിനത്തില്‍ വെള്ളി. താരം 87.38 മീറ്റര്‍ എറിഞ്ഞാണ് രണ്ടാമതെത്തിയത്. അമേരിക്കയുടെ കുര്‍ടിസ് തോംപ്‌സനാണ് വെങ്കലം. താരം 86.67 മീറ്റര്‍ താണ്ടി.

നിലവിലെ ചാംപ്യനായ നീരജിന് 84.03 മീറ്റര്‍ മാത്രമാണ് ജാവലിന്‍ പായിക്കാനായത്. അഞ്ച് ശ്രമത്തില്‍ രണ്ടെണ്ണം പാളി. ആദ്യ ശ്രമത്തില്‍ 83.65 മീറ്ററാണ് താരം എറിഞ്ഞത്. രണ്ടാം ശ്രമത്തിലാണ് 84.03ല്‍ എത്തിയത്. മൂന്നാം ശ്രമം പിഴച്ചു. നാലാം ശ്രമത്തില്‍ 82.86 മീറ്ററാണ് എറിയാനായത്. അഞ്ചാം ശ്രമവും പിഴച്ചതോടെ താരം മെഡല്‍ വേട്ടയില്‍ നിന്നു പുറത്തായി.

മറ്റൊരു ഇന്ത്യന്‍ താരം സച്ചിന്‍ യാദവ് നാലാം സ്ഥാനത്തെത്തി. ആദ്യ ശ്രമത്തില്‍ താരം 86.27 മീറ്റര്‍ പിന്നിട്ടു. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്. താരം നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

നീരജിന്റെ പ്രധാന എതിരാളികളില്‍ ഒരാളും നിലവിലെ ഒളിംപിക് ചാംപ്യനുമായ അര്‍ഷാദ് നദീമിനും കാര്യമായ മുന്നേറ്റമുണ്ടായില്ല. താരം 10ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

Defending champion Neeraj Chopra have been knocked out of the men's javelin final after his first five attempts. Neeraj ended the men's javelin final in 8th position. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഏതു തരത്തിലുള്ള ഭീകരവാദത്തേയും ശക്തമായി നേരിടണം'; ഇന്ത്യന്‍ നിലപാടിനെ പിന്തുണച്ച് ജി-20 സംയുക്തപ്രഖ്യാപനം

കൈവെട്ട് കേസില്‍ വിശാലമായ ഗൂഢാലോചന; തുടരന്വേഷണത്തിന് എന്‍ഐഎ

മഴ ഇന്നും തുടരും, ഇടി മിന്നലിനും സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നഷ്ടപ്പെട്ട വസ്തു തിരിച്ചുകിട്ടും, ധനുരാശിക്കാര്‍ എതിരാളികളെ വശത്താക്കും

സൂക്ഷ്മപരിശോധന അവസാനിച്ചു, സംസ്ഥാനത്ത് ആകെ സ്ഥാനാര്‍ഥികള്‍ 98,451

SCROLL FOR NEXT