Nehru Trophy Boat Race 
Sports

ഓളപ്പരപ്പിലെ ആവേശം! വീയപുരം ചുണ്ടൻ ജല രാജാക്കന്‍മാര്‍

വീയപുരം ചുണ്ടന് നെഹ്‌റു ട്രോഫി കിരീടം

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: 71ാമത് നെഹ്‌റു ട്രോഫി വള്ളം കളിയില്‍ വീയപുരം ജല രാജാക്കന്‍മാര്‍. ഫൈനലില്‍ വന്‍ കുതിപ്പ് നടത്തിയാണ് അവര്‍ കിരീടം പിടിച്ചെടുത്തത്.

ഫൈനല്‍ ഇഞ്ചോടിഞ്ചായിരുന്നു. തുടക്കം മുതല്‍ വീയപുരം മുന്നിലായിരുന്നു. എന്നാല്‍ പിന്നീട് മേല്‍പ്പാടവും നടുഭാഗവും മുന്നോട്ടു വന്നെങ്കിലും അവസാന ഘട്ടത്തില്‍ വീയപുരം തന്നെ മുന്നിലേക്ക് കയറിയാണ് കിരീടം സ്വന്തമാക്കിയത്.

ഒന്നാം ട്രാക്കില്‍ മേല്‍പ്പാടം, രണ്ടാം ട്രാക്കില്‍ നിരണം, മൂന്നാം ട്രാക്കില്‍ നടുഭാഗം, നാലാം ട്രാക്കില്‍ വീയപുരം എന്നിവയാണ് അണിനിരന്നത്. 21 ചുണ്ടന്‍ വള്ളങ്ങളാണ് ഇത്തവണ മത്സരിക്കാനെത്തിയത്. ആറ് ഹീറ്റ്‌സില്‍ നിന്നു നാല് ടീമുകളാണ് കലാശപ്പോരിനിറങ്ങിയത്.

Nehru Trophy Boat Race: The first track is Melpadam, the second track is Niranam, the third track is Nadubhagam, and the fourth track is Veeyapuram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം

SCROLL FOR NEXT