ഫോട്ടോ: ട്വിറ്റർ 
Sports

ഓൺലി ഫാൻസ് മോഡൽ അലിനുമായുള്ള ചാറ്റുകൾ പുറത്ത്; നെയ്മറും പങ്കാളി ബ്രൂണയും പിരിഞ്ഞു

കഴിഞ്ഞ മാസമാണ് നെയ്മറിനും ബ്രൂണയ്ക്കും പെൺകുഞ്ഞ് പിറന്നത്. അതിനിടെയാണ് നെയ്മറും അലിനും തമ്മിലുള്ള ചാറ്റുകൾ വലിയ തോതിൽ പ്രചരിക്കപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

സാവോപോളോ: ബ്രസീൽ സൂപ്പർ താരം നെയ്മറും പങ്കാളി ബ്രൂണ ബിയാൻകാർഡിയും പിരിഞ്ഞു. ഓൺലി ഫാൻസ് മോഡൽ അലിൻ ഫരിയാസുമായുള്ള നെയ്മറുടെ ചാറ്റുകൾ കഴിഞ്ഞ ​ദിവസം പുറത്തു വന്നിരുന്നു പിന്നാലെയാണ് പിരിയാനുള്ള തീരുമാനം.

കഴിഞ്ഞ മാസമാണ് നെയ്മറിനും ബ്രൂണയ്ക്കും പെൺകുഞ്ഞ് പിറന്നത്. അതിനിടെയാണ് നെയ്മറും അലിനും തമ്മിലുള്ള ചാറ്റുകൾ വലിയ തോതിൽ പ്രചരിക്കപ്പെട്ടത്. 

ഇതുമായി ബന്ധപ്പെട്ട് വാർത്തകളും മറ്റും പ്രചരിക്കുന്നുണ്ട്. അഭ്യൂഹങ്ങളും നിരവധി പരക്കുന്നു. അതിനാൽ ചില കാര്യങ്ങൾ വിശദീകരിക്കാനുണ്ടെന്നു വ്യക്തമാക്കിയാണ് താനും നെയ്മറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ബ്രൂണ വ്യക്തത വരുത്തിയത്. തങ്ങൾ മാവിയുടെ രക്ഷിതാക്കളാണ്. അതു മാത്രമാണ് നെയ്മറുമായുള്ള ബന്ധത്തിനു കാരണമെന്നു കഴിഞ്ഞ ദിവസം ബ്രൂണ പ്രതികരിച്ചു. തന്റെ സ്വകാര്യ വിഷയമാണ് ഇക്കാര്യമെന്നും ബ്രൂണ വ്യക്തമാക്കി. 

ഇത്തരം വിവാദങ്ങളിൽ നേരത്തെയും നെയ്മർ അകപ്പെട്ടിട്ടുണ്ട്. ഈ വർഷം ആദ്യം രണ്ട് യുവതികളുമായി സ്പാനിഷ് ക്ലബിൽ നെയ്മർ പാർട്ടി നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തു വന്നു. പിന്നാലെ ഇൻഫ്ലുവൻസറായ ഫെണാണ്ട കാംപോസുമായി താരത്തിനു ബന്ധമുണ്ടെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. 

നിലവിൽ താരം പരിക്കേറ്റ് വിശ്രമത്തിലാണ്. ഉറു​ഗ്വെക്കെതിരായ പോരാട്ടത്തിനിടെ പരിക്കേറ്റ നെയ്മർക്ക് ദീർഘ നാളത്തേക്ക് കളത്തിലിറങ്ങാൻ സാധിക്കില്ല. സൗദി ക്ലബ് അൽ ​ഹിലാലിന്റെ താരമാണ് നെയ്മർ. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT