Nicholas Pooran 
Sports

കയറി അടിക്കാന്‍ നോക്കി, ഔട്ട്! ക്രീസില്‍ രണ്ട് കൈകൊണ്ടും ആഞ്ഞടിച്ച് പൂരാന്റെ കലിപ്പ് തീര്‍ക്കല്‍ (വിഡിയോ)

ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സിന് തോല്‍വി

സമകാലിക മലയാളം ഡെസ്ക്

ആന്റിഗ്വ: ബാറ്റിങില്‍ ഫോം കണ്ടെത്താനാകാതെ പുറത്തായതിന്റെ അരിശം പിച്ചില്‍ അടിച്ച് തീര്‍ത്ത് നിക്കോളാസ് പൂരാന്‍. കരീബിയന്‍ പ്രീമിയര്‍ ലീഗിലാണ് നാടകീയ സംഭവങ്ങള്‍. ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റന്‍ കൂടിയായ പൂരാന്‍ 14 പന്തില്‍ 10 റണ്‍സുമായി മടങ്ങി. മത്സരത്തില്‍ നൈറ്റ്‌റൈഡേഴ്‌സ് തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു. ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ ഫാല്‍ക്കണ്‍സ് നൈറ്റ്‌റൈഡേഴ്‌സിനെ 8 റണ്‍സിനു വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ആന്റിഗ്വ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു. നൈറ്റ്‌റൈഡേഴ്‌സിന്റെ പോരാട്ടം 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സില്‍ അവസാനിച്ചു.

വിജയം തേടിയിറങ്ങിയ നൈറ്റ്‌റൈഡേഴ്‌സിനായി ഓപ്പണര്‍ കോളിന്‍ മണ്‍റോ മികച്ച തുടക്കമാണ് നല്‍കിയത്. താരം 18 പന്തില്‍ 8 ഫോറും ഒരു സിക്‌സും സഹിതം 44 റണ്‍സ് വാരി. സ്‌കോര്‍ 49ല്‍ നില്‍ക്കെ സഹ ഓപ്പണര്‍ അലക്‌സ് ഹെയ്ല്‍ 5 റണ്‍സുമായി പുറത്തായി. പിന്നാലെയാണ് വണ്‍ഡൗണായി ക്യാപ്റ്റന്‍ പൂരാന്‍ ക്രീസിലെത്തിയത്.

എന്നാല്‍ റണ്‍സെടുക്കാന്‍ പൂരാന്‍ കഷ്ടപ്പെട്ടു. സ്‌കോര്‍ 10ല്‍ നില്‍ക്കെ പൂരാന്‍ റഖീം കോണ്‍വാളിന്റെ പന്തില്‍ കയറി അടിക്കാന്‍ നോക്കി. എന്നാല്‍ താരത്തിനു പന്ത് ബാറ്റില്‍ കൊള്ളിക്കാന്‍ സാധിച്ചില്ല. ആന്റിഗ്വ വിക്കറ്റ് കീപ്പര്‍ ജുവല്‍ ആന്‍ഡ്രു പൂരാനെ സ്റ്റംപ് ചെയ്തു പുറത്താക്കി. ക്രീസില്‍ വീണു പോയ പൂരാന്‍ പിന്നാലെ രണ്ട് കൈ കൊണ്ടും പിച്ചില്‍ ആഞ്ഞ് ആഞ്ഞ് അടിച്ചാണ് കലിപ്പ് തീര്‍ത്തത്.

കെസി കാര്‍ട്ടി 35 റണ്‍സെടുത്തു. മധ്യനിരയില്‍ കീറന്‍ പൊള്ളാര്‍ഡ് 28 പന്തില്‍ 4 സിക്‌സും 3 ഫോറും സഹിതം 43 റണ്‍സെടുത്ത് പ്രതീക്ഷ നല്‍കിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല. താരം പുറത്താകാതെ നിന്നു.

ആന്റിഗ്വയ്ക്കായി ഒബദ് മക്കോയ് 4 വിക്കറ്റുകള്‍ വീഴ്ത്തി. റഖീം കോണ്‍വാള്‍, ഷാകിബ് അല്‍ ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Nicholas Pooran's reaction to losing his wicket in an 8-run defeat to Antigua & Barbuda Falcons in the Caribbean Premier League has gone viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ഈ രാശിക്കാര്‍ക്ക് ചെറുയാത്രകൾ ഗുണകരം

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

SCROLL FOR NEXT