പൊള്ളാർഡ്, പൂരാൻ, ബ്രാവോ പരിശീലനത്തിനിടെ (Nicholas Pooran) x
Sports

പൊള്ളാര്‍ഡ് നയിച്ചത് 6 വര്‍ഷം! ഇനി നിക്കോളാസ് പൂരാന്‍

മുന്‍ ക്യാപ്റ്റന്‍ ഡ്വെയ്ന്‍ ബ്രാവോ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ് മുഖ്യ പരിശീലകന്‍

സമകാലിക മലയാളം ഡെസ്ക്

ഗയാന: വരാനിരിക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിനെ വെടിക്കെട്ട് ബാറ്റര്‍ നിക്കോളാസ് പൂരാന്‍ നയിക്കും. ഇതിഹാസ താരം കീറന്‍ പൊള്ളാര്‍ഡിന്റെ പകരക്കാരനായാണ് പൂരാന്റെ വരവ്. ഇതിഹാസ വിന്‍ഡീസ് ഓള്‍ റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയെ മുഖ്യ പരിശീലകനായും നിയമിച്ചു.

ദീര്‍ഘ നാളായി പൊള്ളാര്‍ഡാണ് ടീമിനെ നയിക്കുന്നത്. 2019 മുതല്‍ ക്യാപ്റ്റനായ പൊള്ളാര്‍ഡിന്റെ നായക മികവില്‍ ടീം 2020ലെ കിരീടവും സ്വന്തമാക്കിയിരുന്നു. ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ നാലാം സിപിഎല്‍ കിരീടമായിരുന്നു ഇത്.

2015 മുതല്‍ 19 വരെ നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റന്‍ ബ്രാവോയായിരുന്നു. ടീമിനെ 3 കിരീട നേട്ടങ്ങളിലേക്കും നയിച്ചു. ദീര്‍ഘ നാളത്തെ പദ്ധതി മുന്നില്‍ കണ്ടാണ് പൂരാനെ നായകനാക്കുന്നതെന്നു ബ്രാവോ വ്യക്തമാക്കി.

Nicholas Pooran has been named Trinbago Knight Riders captain for CPL 2025, succeeding Kieron Pollard. Backed by veterans and new head coach Dwayne Bravo.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT