നൈജീരിയ താരങ്ങളുടെ ആഘോഷം  എക്സ്
Sports

ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ അട്ടിമറിച്ചു; ചരിത്രമെഴുതി നൈജീരിയ അണ്ടര്‍ 19 വനിതാ ടീം

ചരിത്രത്തിലാദ്യമായി നൈജീരിയ ടി20 ലോകകപ്പില്‍ ഒരു മത്സരം വിജയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ക്വലാലംപുര്‍: ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതി നൈജീരിയ വനിതാ ടീം. അണ്ടര്‍ 19 ടി20 വനിതാ ലോകകപ്പ് പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ അട്ടിമറിച്ച് നൈജീരിയ. ചരിത്രത്തിലാദ്യമായി നൈജീരിയ ടി20 ലോകകപ്പില്‍ ഒരു മത്സരം വിജയിച്ചു.

മഴ കളി മുടക്കിയപ്പോള്‍ 13 ഓവറായി മത്സരം ചുരുക്കിയാണ് അരങ്ങേറിയത്. നൈജീരിയ 6 വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സെടുത്തു. ന്യൂസിലന്‍ഡ് അതിവേഗം വിജയം സ്വന്തമാക്കുമെന്നു പ്രതീക്ഷിച്ചു. എന്നാല്‍ മിന്നും ബൗളിങുമായി നൈജീരിയന്‍ ബൗളര്‍മാര്‍ കളം വാണതോടെ കിവി വനിതകളുടെ പോരാട്ടം 6 വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സില്‍ അവസാനിച്ചു.

ന്യൂസിലന്‍ഡ് നിരയില്‍ മൂന്ന് താരങ്ങളാണ് രണ്ടക്കം കടന്നത്. അനിത

ടോഡ് (19) ടോപ് സ്‌കോററായി. ക്യാപ്റ്റന്‍ താഷ് വാകെലിന്‍ (18), ഈവ് വോളണ്ട് (14) എന്നിവരാണ് രണ്ടക്കം കടന്നത്.

നൈജീരിയ ബാറ്റര്‍മാരില്‍ രണ്ട് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ക്യാപ്റ്റന്‍ ലക്കി പിയെറ്റി (19)യാണ് നൈജീരിയ നിരയിലെ ടോപ് സ്‌കോറര്‍. ലില്ലിയാന്‍ ഉഡെ (18) എന്നിവരാണ് നൈജീരിയക്കായി തിളങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

റെയ്ഡിനെത്തിയ എസ്ഐടി കണ്ടത് വൻ മദ്യശേഖരം, എക്സൈസിനെ വിളിച്ചു വരുത്തി,43 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു; ആന്റോ അ​ഗസ്റ്റിന് കൂടുതൽ കുരുക്ക്

സീറ്റ് ബെൽറ്റ് കർശനമാക്കൽ ക്രമസമാധാന പരിപാലന വിഷയം: നിയമങ്ങളുണ്ട്, നടപ്പാക്കലിലാണ് വീഴ്ച; പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കി സുപ്രീം കോടതി

20 വര്‍ഷമൊന്നും കാത്തുനില്‍ക്കേണ്ട!, എളുപ്പം ഭവന വായ്പ അടച്ചുതീര്‍ക്കാം; ഒരു കോടി രൂപയും സമ്പാദിക്കാം, വേറിട്ട പ്ലാന്‍

മനോജ് കെ ജയൻ്റെയും ഉ‍ർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; 'പ്രിയതമൻ' ഒരുങ്ങുന്നു