ഫോട്ടോ: ട്വിറ്റർ 
Sports

ഓട്ടമെന്‍ഡിയുടെ കൈമുട്ട് പ്രയോഗത്തില്‍ നടപടിയില്ല; അര്‍ജന്റീന-ബ്രസീല്‍ പോരിലെ റഫറിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ഒട്ടമെന്‍ഡിയുടെ കൈ പ്രയോഗത്തില്‍ റഫീന്യയുടെ വായ്ക്ക് പരിക്കേല്‍ക്കുകയും അഞ്ച് സ്റ്റിച്ചുകള്‍ വേണ്ടി വരികയും ചെയ്തു

സമകാലിക മലയാളം ഡെസ്ക്

റിയോ: ബ്രസീല്‍-അര്‍ജന്റീന ലോകകപ്പ് യോഗ്യതാ മത്സരം നിയന്ത്രിച്ച റഫറിയേയും വീഡിയോ അസിസ്റ്റന്‍ഡ് റഫറിയേയേും സസ്‌പെന്‍ഡ് ചെയ്തു. ബ്രസീലിന്റെ മുന്നേറ്റ നിര താരം റഫീന്യയുടെ മുഖത്ത് അര്‍ജന്റീനിയന്‍ താരം ഓട്ടമെന്‍ഡി കൈമുട്ടുകൊണ്ട് കുത്തിയിരുന്നു. ഇതില്‍ നടപടി എടുക്കാതിരുന്നതിന്റെ പേരിലാണ് സസ്‌പെന്‍ഷന്‍. 

ഒട്ടമെന്‍ഡിയുടെ കൈ പ്രയോഗത്തില്‍ റഫീന്യയുടെ വായ്ക്ക് പരിക്കേല്‍ക്കുകയും അഞ്ച് സ്റ്റിച്ചുകള്‍ വേണ്ടി വരികയും ചെയ്തു. സംഭവ സമയത്തെ വീഡിയോ അസിസ്റ്റന്റ് റഫറിമാരും റഫറിമാരും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ കോണ്‍മെബോള്‍ പുറത്തുവിട്ടിരുന്നു. ഓട്ടമെന്‍ഡിയുടേത് ഫൗള്‍ ആണെന്ന് അസിസ്റ്റന്റ് വീഡിയോ റഫറി പറയുന്നുണ്ട്. എന്നാല്‍ റഫറി ആന്ദ്രെസ് കുന്യ ഇത് സമ്മതിക്കുന്നില്ല. 

ഓട്ടമെന്‍ഡിക്ക് മഞ്ഞ കാര്‍ഡോ, ബ്രസീലിന് ഫ്രീകിക്കോ നല്‍കാന്‍ റഫറി കുന്യ തയ്യാറാവുന്നില്ല. ഗോള്‍ കിക്കുമായി മത്സരം പുനരാരംഭിക്കാനായിരുന്നു റഫറിയുടെ തീരുമാനം. ചുവപ്പുകാര്‍ഡ് നല്‍കാന്‍ മാത്രമുള്ള ഫൗള്‍ അവിടെ ഓട്ടമെന്‍ഡിയുടെ ഭാഗത്ത് നിന്ന് വന്നില്ല. മനപൂര്‍വം സംഭവിച്ച ഫൗള്‍ അല്ല അതെന്നും റഫറിമാരുടെ സംഭാഷണത്തില്‍ പറയുന്നു. റഫറിക്കെതിരെ ബ്രസീല്‍ പരിശീലകന്‍ ടിറ്റേയും രംഗത്തെത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT